ആരാണ് കൂടുതല്‍ മികച്ചത്....അപര്‍ണ മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചപ്പോള്‍ പാര്‍വതി ദുല്‍ഖറിനെ വാനോളം പുകഴ്ത്തി

അച്ഛന്റെ മോന്‍ സൂപ്പര്‍ സ്റ്റാര്‍. മലയാളത്തിലെ താരറാണിമാരുടെ വിലയിരുത്തലുകള്‍ ഇങ്ങനെ.
'മമ്മൂട്ടിയെക്കുറിച്ച് പുകഴ്ത്തി പറയാനും മാത്രം താന്‍ ആളായിട്ടില്ലെന്നും പറഞ്ഞാണ് അപര്‍ണ തുടങ്ങിയത്. 'മമ്മൂട്ടി സാറിനെ കുറിച്ച് പുകഴ്ത്തി സംസാരിക്കാനുള്ള ആളായിട്ടില്ല ഞാന്‍. അത്രയ്ക്കും അനുഭവ സമ്പത്തുള്ള ആളാണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോള്‍ എന്നെ വളരെ കൂളാക്കിയെടുത്തു. മമ്മൂക്ക, അല്ലെങ്കില്‍ മമ്മൂട്ടി സര്‍ എന്ന രീതിയില്‍ അല്ല അദ്ദേഹത്തെ ഞാന്‍ കണ്ടത്. ദുല്‍ഖറിന്റെ അച്ഛനായിട്ടായിരുന്നു. വളരെ കൂളായ മനുഷ്യനാണ്. മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചിരുന്നു. എന്നേപ്പോലെയുള്ള പുതുമുഖ അഭിനേതാവിനെ വളരെ സപ്പോര്‍ട്ടീവ് ആയിട്ടാണ് അദ്ദേഹം കൈകാര്യം ചെയ്തത്. മമ്മൂക്കയെ പോലുള്ള സീനിയര്‍ അഭിനേതാവിന്റെ മുന്നില്‍ വരുമ്പോള്‍ അറിയാതെ ചെറിയൊരു ഭയം ഉണ്ടാകും. ടെന്‍ഷന്‍ അടിച്ചിരിക്കുമ്പോള്‍ 'താന്‍ ടെന്‍ഷനാവണ്ട' എന്ന് അദ്ദേഹം പറയും. അപ്പോള്‍ തന്നെ പകുതി ടെന്‍ഷന്‍ മാറിയിട്ടുണ്ടാകും. അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ഭാഗ്യവതിയാണ്', അപര്‍ണ പറഞ്ഞു.
അപര്‍ണ പറഞ്ഞതില്‍ നിന്ന് ഒരുപാട് കാര്യങ്ങളെനിക്ക് പറയാനുണ്ട് എന്ന് പറഞ്ഞാണ് പാര്‍വതി ദുല്‍ഖറിനെക്കുറിച്ച് സംസാരിച്ചു തുടങ്ങുയത്. 'ഞാന്‍ എന്നൊരു ഭാവമില്ലാതെ നടക്കുന്ന ഒരാളാണ് ദുല്‍ഖര്‍. സൂപ്പര്‍സ്റ്റാര്‍ അല്ലെങ്കില്‍ സ്റ്റാര്‍ ആയി കഴിഞ്ഞാല്‍ ചിലര്‍ പ്രതീക്ഷിക്കുന്ന ഈ ഞാനെന്ന ഭാവം, ജാഡ ഇതൊന്നും ദുല്‍ഖറിനില്ല. ഞാന്‍ സിനിമാ കുടുംബത്തില്‍ നിന്ന് വന്നയാളല്ല. പക്ഷേ, അതെല്ലാമുള്ള ഒരു സാഹചര്യത്തില്‍ നിന്ന് വന്നിട്ടും ആ ഒരു ഭാവവുമില്ലാത്ത കൂളായുള്ള വ്യക്തിത്വമാണ് ദുല്‍ഖറിന്. ബാംഗ്ലൂര്‍ ഡേയ്‌സ് ചെയ്തപ്പോള്‍ എന്റെ കഥാപാത്രം ഇനിയെന്ത് ചെയ്യണമെന്നെല്ലാം ആലോചിച്ച് ഞാന്‍ സെറ്റില്‍ ഇരിക്കുമ്പോള്‍ വളരെ ശാന്തനായി കൂളായി യാതൊരു ബാധ്യതയുമില്ലാതെ കളിച്ച് ചിരിച്ച് രസിപ്പിച്ച് ദുല്‍ഖര്‍ നടക്കും.
ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എല്ലാത്തിനെയും വളരെ ലൈറ്റ് ആയാണ് കാണുന്നത്. അത് സിനിമയില്‍ മാത്രമല്ല. ഞാന്‍ ഒരു ഷോ ചെയ്തപ്പോള്‍ ദുല്‍ഖര്‍ അവിടെ ഉണ്ടായിരുന്നു. ആ സമയത്ത് പല സംഭവങ്ങള്‍ കൊണ്ടും ഞാന്‍ വല്ലാതെ അസ്വസ്ഥയായിരുന്നു. അപ്പോ പാറു കൂള്‍ ആയിട്ടിരിക്കൂ എന്ന് പറഞ്ഞ് വേറെ പലതും സംസാരിച്ചു കൊണ്ടിരിക്കും ദുല്‍ഖര്‍. അതെന്നെ വല്ലാതെ കൂളാക്കും. അദ്ദേഹത്തിന്റെ ആ ഒരു കാരക്റ്റര്‍ ഞാന്‍ ഏറെ അഭിനന്ദിക്കുന്നു. മമ്മൂക്കയും ദുല്‍ഖറും അങ്ങനെ തന്നെയാണ്'. പാര്‍വതി പറഞ്ഞു
https://www.facebook.com/Malayalivartha