യുവതിയായ അമ്മ അടുത്തകാലത്ത് ഒരു തിരക്കഥാകൃത്തിനെ വിളിച്ചു. മകളെ നായികയാക്കണം, വേണമെങ്കില്‍ അവളെ ഒറ്റയ്ക്ക് വിടാമെന്ന് പറഞ്ഞു... പിന്നെ നടന്നത്

യുവതിയായ അമ്മ അടുത്തകാലത്ത് ഒരു തിരക്കഥാകൃത്തിനെ വിളിച്ചു. മകളെ നായികയാക്കണം. വേണമെങ്കില്‍ അവളെ ഒറ്റയ്ക്ക് വിടാമെന്ന് പറഞ്ഞു. ഞാന്‍ വരണമെങ്കില്‍ വരാം. അതുകൊണ്ട് സാറിന് ലാഭമേ ഉള്ളെന്നും കാച്ചി. അതോടെ തിരക്കഥാകൃത്ത് ഹാപ്പി. ഷൂട്ടിംഗ് തുടങ്ങും മുമ്പേ തിരക്കഥാകൃത്തും നിര്‍മാതാവും കൊച്ചിയിലെ പ്രശസ്തമായ റിസോര്‍ട്ടില്‍ മുറിയെടുത്തു. പാതിവഴിയാലായ തിരക്കഥ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. അതിനിടയിലാണ് അമ്മയും മകളും (ശാരി) വന്നത്. അതോടെ ഇടവേളകള്‍ ആനന്ദകരമായി. ഇതിനിടെയാണ് സംവിധായകന്‍ എത്തുന്നത്.
മൂന്ന് പെണ്‍കുട്ടികളാണ് സിനിമയുടെ കേന്ദ്രകഥാപാത്രം. അത് ആരൊക്കെയാവണം എന്ന് സെലക്ട് ചെയ്ത് അഡ്വാന്‍സ് കൊടുത്തിരുന്നു. അതില്‍ രണ്ട് പേരുടെ കാര്യം സംവിധായകനുമായി ആലോചിച്ചിരുന്നു. മൂന്നാമത്തെയാളാണ് റിസോര്‍ട്ടില്‍ തങ്ങുന്ന ശാരി. ശാരിയുടെ പേര് പറഞ്ഞപ്പോഴേ സംവിധായകന്‍ എതിര്‍ത്തു. തനിക്ക് മുമ്പറിയാവുന്ന കുട്ടിയാണെന്നും അഭിനയിക്കാന്‍ അറിയില്ലെന്നും ഒഴിവാക്കണമെന്നും പറഞ്ഞു. ഒടുവില്‍ നിര്‍മാതാവ് സംവിധായകനെ മാറ്റിനിര്‍ത്തി കാര്യം പറഞ്ഞു. അവളെ നായികയാക്കാമെന്ന് പറഞ്ഞ്, ഒരാഴ്ചയായി ഇവിടെ താമസിപ്പിച്ചിരിക്കുകയാണ്. ഒഴിവാക്കിയാല്‍ പ്രശ്‌നമാകും തള്ളേം കൂടെയുണ്ട്. അത് കേട്ട് സംവിധായകന്‍ ഞെട്ടി.
ഇമ്മാതിരി പരിപാടിക്ക് താനില്ലെന്നും കുടുംബമായി മാനംമര്യാദയ്ക്ക് ജീവിക്കുന്നയാളാണെന്നും സംവിധായകന്‍ നിര്‍മാതാവിനോട് തുറന്നടിച്ചു. ശേഷം സംവിധായകന്‍ റൂമിലേക്ക് പോയി. അര മണിക്കൂറിന് ശേഷം കാളിംഗ് ബെല്ലടിച്ചു. വാതില്‍ തുറന്നപ്പോള്‍ ശാരി. സംവിധായകന്റെ കാല്‍ക്കല്‍ വീണു. തന്നെ ഒഴിവാക്കരുതെന്ന് പറഞ്ഞു. എന്ത് വേണമെങ്കിലും ചെയ്യാം എങ്ങനെ വേണമെങ്കിലും സഹകരിക്കാം. തനിക്കൊന്നും വേണ്ടെന്നും കുട്ടിയാ വേഷത്തിന് പറ്റില്ലെന്നും സംവിധായകന്‍ തുറന്നടിച്ചു.
ഒരു പെണ്ണിന് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടെന്നും ഇവിടെ നിന്ന് പോയാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ശാരി കരഞ്ഞു. തനിക്കൊന്നും വേണ്ടെന്ന് പറഞ്ഞ് സംവിധായകന്‍ ശാരിയെ മടക്കി അയച്ചു. എങ്കിലും ഒഴിവാക്കിയില്ല. പല സീനുകളിലും ശാരിയുടെ ക്‌ളോസ് ഷോട്ടിന് സംവിധായകന്‍ തയ്യാറായില്ല. ഇതോടെ സെറ്റില്‍ വേറൊരു കഥയിറങ്ങി. ശാരി സഹകരിക്കാത്തതിന്റെ വാശി സംവിധായകന്‍ തീര്‍ക്കുകയാണെന്ന്!
https://www.facebook.com/Malayalivartha