കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടക്കം മുതല്‍ ദിലീപിനെ വേട്ടയാടിയിരുന്ന സിനിമാ മംഗളം നേരെ പ്ലേറ്റ് മാറ്റി

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ തുടക്കം മുതല്‍ ദിലീപിനെ വേട്ടയാടിയിരുന്നത് സിനിമാ മംഗളത്തിന്റെ പ്രധാന പത്രാധിപസമിതി അംഗമായിരുന്ന പല്ലിശേരിയായിരുന്നു. പൊലീസും ചാനലുകളും ദിലീപിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കും മുമ്പേ പല്ലിശേരി ദിലീപും നടിയും തമ്മിലുള്ള ബന്ധവും ഭൂമിയിടപാടും ദിലീപും മഞ്ജുവും തമ്മില്‍ പിരിയാനുള്ള കാരണവും അതില്‍ നടിക്കുള്ള പങ്കും എല്ലാം വിവരിച്ച് പല്ലിശേരി മാസങ്ങളോളം ദിലീപിനെതിരെ ആഞ്ഞടിഞ്ഞു. ഒടുവില്‍ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയില്‍ ദീലീപ് അറസ്റ്റിലായി. ജയിലിലായി. നാട്ടുകാരെല്ലാം പല്ലിശേരിയെ വാഴ്ത്തി. എന്നാല്‍ ദിലീപിന്റെ പേരില്‍ തന്നെ പല്ലിശേരിയുടെ കസേര തെറിക്കുകയും ചെയ്തു.
കൈരളി ടി.വിയില്‍ നിന്ന് പി.ഒ മോഹനന്‍ മംഗളം പബഌക്കേഷന്‍സിന്റെ ജനറല്‍ എഡിറ്ററായി ചാര്‍ജ്ജെടുത്ത ശേഷം ദിലീപിനെ വിളിച്ചെങ്കിലും പല്ലിശേരിയുമായുള്ള അഭിപ്രായഭിന്നതയെ തുടര്‍ന്ന് സഹകരിക്കാന്‍ തയ്യാറായില്ല. ഇതോടെ ദിലീപിന് അനുകൂലമായ ലേഖനം പ്രസിദ്ധീകരിക്കണമെന്ന് മാനേജ്‌മെന്റ് പറഞ്ഞിട്ടും പല്ലിശേരി തയ്യാറായില്ല. തുടര്‍ന്നാണ് അദ്ദേഹത്തിന്റെ കസേര തെറിച്ചത്. സല്ലാപം മുതല്‍ പി.ഒ മോഹനന് ദിലീപുമായി ബന്ധമുണ്ട്. ലോഹിതദാസാണ് പി.ഒ മോഹനന് ദിലീപിനെ പരിചയപ്പെടുത്തിയത്. പല്ലിശേരി പോയതോടെ ദിലീപ് സിനിമാ മംഗളവുമായുള്ള പിണക്കം ഉപേക്ഷിച്ചു.
നടി ആക്രമിച്ച കേസിലെ വിവാദങ്ങള്‍ ഇപ്പോഴും തുടരുമ്പോഴും എന്നെങ്കിലും സത്യം പുറത്ത് വരുമെന്ന് അറിഞ്ഞ് ക്ഷമിച്ച് മിണ്ടാതിരിക്കുന്ന ദിലീപിനാണ് ഈയാഴ്ച സിനിമാ മംഗളം പൊന്‍തൂവല്‍ നല്‍കിയിരിക്കുന്നത്. താരങ്ങളുടെയും മറ്റും പോസിറ്റീവായ കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്ന പംക്തിയാണ് തൂവല്‍. ഈ തൂവല്‍ പിടിച്ചാണോ അടുത്ത വിവാദമെന്നറിയില്ല, വരട്ടെ, നോക്കാം എന്ന് പറഞ്ഞാണ് കോളം അവസാനിക്കുന്നത്. അരഞ്ഞാണം പാമ്പാകുന്ന കഷ്ടകാലമാകുമോ ദിലീപിന് എന്നും കോളമിസ്റ്റിന് ആശങ്കയുണ്ട്.
https://www.facebook.com/Malayalivartha