ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണ് ;പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സ് സംഘങ്ങളോട് പറയേണ്ടത് ;സിനിമകള്‍ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്ന് നടന്‍ ഇന്ദ്രന്‍സ്

സിനിമകള്‍ കൂവിത്തോല്‍പ്പിക്കുന്ന പ്രവണത നല്ലതല്ലെന്ന് നടന്‍ ഇന്ദ്രന്‍സ്. ഫാന്‍സ് അസോസിയേഷനുകളെ വളര്‍ത്തുന്നത് ഗുണ്ടകളെ വളര്‍ത്തുന്നതിന് സമാനമാണ്. ഇതില്‍നിന്നാണ് പിന്നീട് പലരും ഗുണ്ടാനേതാക്കളായി മാറുന്നത്. പഠിക്കാനും പണിയെടുക്കാനുമാണ് ഫാന്‍സ് സംഘങ്ങളോട് പറയേണ്ടത്. അതുകൊണ്ട് ഫാന്‍സും ഫേസ്ബുക്കും തനിക്കില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. പാലക്കാട് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു ഇന്ദ്രന്‍സ്.
കഴിഞ്ഞ രണ്ടുവര്‍ഷമായി അവാര്‍ഡ് ലഭിക്കുന്നത് ഒതുങ്ങിപോകുമായിരുന്ന താരങ്ങള്‍ക്കാണ്. താനുള്‍പ്പെടെയുള്ള താരങ്ങള്‍ അവാര്‍ഡ് വാങ്ങുന്ന ചടങ്ങ് മികച്ച നിലയിലാകണമെന്നുണ്ട്. അതുകൊണ്ടാണ് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങിനെത്തണമെന്ന് ആഗ്രഹിക്കുന്നത്. മഹാനടന്മാര്‍ എത്തിയാല്‍ കൂടുതല്‍ ആളുകള്‍ വരും. അതുകൊണ്ടാണ് മോഹന്‍ലാലിനെപോലുള്ളവര്‍ ചടങ്ങിനെത്തണമെന്ന് താല്‍പര്യപ്പെടുന്നത്.
മോഹന്‍ലാല്‍ പങ്കെടുക്കരുത് എന്ന് കാണിച്ച് നൂറോളം പേര്‍ ഒപ്പിട്ട നിവേദനം സര്‍ക്കാറിന് നല്‍കിയെന്ന് പറയുന്നതില്‍ അത്ഭുതമില്ല. ഓരോതാരത്തിനും അനുയായികളുണ്ട്. അവര്‍ വേറെ താരത്തെ ഇഷ്ടപ്പെടില്ല. അതിനാല്‍ ഒപ്പിടാന്‍ എത്രപേര്‍ വേണമെങ്കിലും ഉണ്ടാകും. താരസംഘടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് തോന്നുന്നില്ല. ദിലീപിനെ തിരിച്ചെടുത്തിട്ടില്ല. അങ്ങിനെ ഒരഭിപ്രായം സംഘടനാ യോഗത്തില്‍ വന്നു എന്നല്ലാതെ അതേക്കുറിച്ച് ചര്‍ച്ച നടന്നിട്ടില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു.
https://www.facebook.com/Malayalivartha