മുതല പിടിച്ചെങ്കില്‍ എല്ലാം തീര്‍ന്നേനെ...പന്തികേട് തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. ഞാന്‍ ചാടി നീന്തി ; കായംകുളം കൊച്ചുണ്ണിക്കായി മുതലക്കുളത്തില്‍ നീന്തിയ അനുഭവം പങ്കുവെച്ച് നിവിന്‍ പോളി

കാത്തിരിക്കാം വന്‍ വിരുന്നിനായി. സാഹസികമായ ഒരുപാട് സീനുകള്‍ ഷൂട്ട് ചെയ്യേണ്ടി വന്ന സിനിമയാണ് കായംകുളം കൊച്ചുണ്ണി. കുറച്ചുനാളുകള്‍ക്ക് മുമ്പ് ഈ സിനിമയുടെ ചിത്രീകരണത്തിനായി ശ്രീലങ്കയിലെ ഒരു മുതലത്തടാകത്തില്‍ നിവിന്‍ പോളിക്കിറങ്ങേണ്ടി വന്നുവെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കുളത്തിലിറങ്ങിയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നിവിന്‍ പോളി.
'വനമധ്യത്തിലെ ഒരു കുളത്തിലാണ് ഷൂട്ടിംഗ്. അതിരാവിലെ പുറപ്പെട്ടു. ലൊക്കേഷനെത്തും വരെ ഞാന്‍ വണ്ടിയില്‍ കിടന്ന് ഉറക്കത്തിലായിരുന്നു. അവിടെ ചെന്നപ്പോള്‍ ഷൂട്ടിംഗ് കാണാനായി കുറേ നാട്ടുകാരും ടൂറിസ്റ്റ് കേന്ദ്രമായതിനാല്‍ സഞ്ചാരികളുമൊക്കെയുണ്ട്. കുളം കണ്ടിട്ട് എന്തോ പന്തികേട് തോന്നിയെങ്കിലും ആരോടും ഒന്നും പറഞ്ഞില്ല. ഞാന്‍ ചാടി നീന്തി കയറി. ഒറ്റ ടേക്കിന് ഓകെ. ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ നാട്ടുകാര്‍ അടക്കം പറയുന്നുണ്ട്. 'മടക്കയാത്രയില്‍ മറ്റൊരു കാഴ്ച്ച കൂടി കണ്ടു. കുളത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും മുതലയുണ്ട് സൂക്ഷിക്കുക എന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍. അതോടെ ലൊക്കേഷനിലേക്ക് പോകുമ്പോള്‍ ഉറങ്ങരുത് എന്ന പാഠം പഠിച്ചു.അഭിമുഖത്തില്‍ നിവിന്‍ പറഞ്ഞു.
നിവിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ അതിഥി താരമായി് മോഹന്‍ലാലുമുണ്ട്്. പ്രിയ ആനന്ദ്, ബാബു ആന്റണി, കന്നഡ നടി പ്രിയങ്ക തിമ്മേഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. കേരളചരിത്രത്തിലെ റോബിന്‍ഹുഡ് കൊച്ചുണ്ണിയുടെ കഥ പറയുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള മോഹന്‍ലാലിന്റെ വരവാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.നിവിന്‍പോളിയും മോഹന്‍ലാലും ഇതാദ്യമായാണ് വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്. . ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്
കാര്യം തിരക്കിയപ്പോഴാണ് ഞെട്ടിയത് നാനൂറോളം മുതലകലുള്ള ആ കുളത്തില്‍ ചാടാനുള്ള എന്റെ ധൈര്യത്തെ അഭിനന്ദിക്കുകയായിരുന്നു അവര്‍. ഒരു മുതല ഉണ്ടെന്നറിഞ്ഞെങ്കില്‍ പോലും ഞാന്‍ വിറച്ചേനെ. പിന്നെ നാട്ടുകാര്‍ ഇവിടുത്തെ മുതലക്കുളത്തിന്റെ കഥ പറഞ്ഞു. മുതലകള്‍ ആരെയും ഉപദ്രവിക്കാതിരിക്കാനും അവയെ പ്രീതിപ്പെടുത്താനുമായി പൂജകള്‍ ചെയ്ത് ഒരു കുടം കുളത്തില്‍ കമിഴ്ത്തിയിട്ടുണ്ടത്രേ.
നട്ടുച്ചയ്ക്ക് ചൂടുകായാനായി മുതലകള്‍ ഒന്നിച്ച് കുളത്തിന് നടുവിലുള്ള പാറയില്‍ കയറുമെന്ന് അവര്‍ പറഞ്ഞു. പറ്റിക്കാന്‍ പറയുകയായിരിക്കും എന്ന് കരുതി. ഉച്ചയടുത്തപ്പോള്‍ ഒരു പടുകൂറ്റന്‍ മുതല പാറയില്‍ അള്ളിപ്പിടിച്ചു കയറുന്നത് കണ്ടതോടെ എന്റെ ഉള്ളു കാളി. കുറച്ച് കഴിഞ്ഞപ്പോള്‍ പാറ നിറയെ പല വലുപ്പത്തിലുള്ള ഉഗ്രന്‍ മുതലകള്‍ രണ്ടാമതൊരു ടേക്ക് വേണ്ടി വരാതിരുന്നതിന് ദൈവത്തിന് നന്ദി പറഞ്ഞു.'
https://www.facebook.com/Malayalivartha