Widgets Magazine
21
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...


വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി


ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...


ലാൽസലാം.... സിപിഐ എം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്... ആലപ്പുഴ പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ സ്മരണാർത്ഥം നിർമ്മിച്ച സ്തൂപത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടക്കും


യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....

ദീപ്തി ഐപിഎസിനും, സൂരജിനും ആദരാഞ്ജലിയർപ്പിച്ച് സോഷ്യൽ മീഡിയ; 1524ാമത്തെ കണ്ണീർ സീരിയൽ എപ്പിസോഡ് അവസാനിച്ചതോടെ സീരിയൽ വിരോധികൾക്ക് സമാധാനം

01 SEPTEMBER 2018 09:27 AM IST
മലയാളി വാര്‍ത്ത

കണ്ണീര്‍ പാരമ്പരയെന്ന വിശേഷണത്തെ അന്വര്‍ത്ഥമാക്കി പരസ്പ്പരം സീരിയൽ അവസാനിച്ചു. ടെലിവിഷന്‍ പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമായൊരു ദിനമായിരുന്നു വെള്ളിയാഴ്ച. 5 ദിവസത്തിനുള്ളില്‍ പരസ്പരം അവസാനിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ദീപ്തിക്കും സൂരജിനും എന്ത് സംഭവിക്കുമെന്നറിയാതെ ആശങ്കയോടെ നില്‍ക്കുകയായിരുന്നു പലരും. ഇരുവരും മരിക്കുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

കൃത്യം 6.30 ആയപ്പോഴാണ് സസ്‌പെന്‍സുകളെല്ലാം തീര്‍ന്നത്. കുടുംബത്തിന്റെയും നാടിന്റെയും രക്ഷയ്ക്കായി ദീപ്തി ഐപിഎസും സൂരജും സ്വയം ഇല്ലാതാവുകയായിരുന്നു. ഉദ്വേഗഭരിതമായ മൂഹൂര്‍ത്തങ്ങളുമായി പരമ്ബര അവസാനിപ്പിച്ചതോടെ ആദരാഞ്ജലിയുമായി സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു.


1524ാമത്തെ എപ്പിസോഡ് അവസാനിച്ചതോടെയാണ് പരസ്പരം പരമ്പരയ്ക്ക് അവസാനമായത്. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലുകള്‍ക്കൊടുവില്‍ ക്യാപ്‌സൂള്‍ ബോംബ് കഴിക്കേണ്ടി വന്ന സൂരജിനെ നേരത്തെ കണ്ടതാണ്. എങ്ങനെയാണ് ഇത് പരിഹരിക്കാന്‍ കഴിയുകയെന്ന് തല പുകഞ്ഞാലോചിക്കുകയും ബോംബ് നിര്‍വീര്യമാക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ആ ശ്രമം നടക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയോടെയാണ് കഥ മാറി മറിഞ്ഞത്. റോസ് പെറ്റല്‍സ് നിര്‍മ്മിച്ച പരമ്ബര സംവിധാനം ചെയ്തത് സുധീഷ് ശങ്കറായിരുന്നു.

ബേക്കറിക്കാരനായ സൂരജിന്റെ ജീവിതത്തിലേക്ക് ദീപ്തി എത്തുന്നതോടെയാണ് പരമ്ബര തുടങ്ങിയത്. ഉന്നത വിദ്യാഭ്യാസവും ജോലിയുമായിരുന്നു ദീപ്തിയുടെ ലക്ഷ്യം. മരുമക്കള്‍ പഠിക്കുന്നതിനോടൊ ജോലി ചെയ്യുന്നതിനോടോ താല്‍പര്യമില്ലാതിരുന്നു പഠിപ്പുര വീട്ടിലെ ഗര്‍ജ്ജിക്കുന്ന സിംഹം പത്മാവതിയമ്മയുടെ എതിര്‍പ്പുകളെ മറി കടന്നാണ് സൂരജ് ദീപ്തിയെ പഠിക്കാനയച്ചത്. ഐപിഎസുകാരിയായാണ് ദീപ്തി തിരിച്ചെത്തിയത്. തള്ളിക്കളഞ്ഞവര്‍ പോലും പിന്നീട് ചേര്‍ത്ത് നിര്‍ത്തുകയായിരുന്നു ഇവരെ. പരസ്പര പൂരകങ്ങളായി ജീവിച്ചിരുന്ന ദമ്ബതികള്‍ മരണത്തിലും ഒരുമിച്ചായിരുന്നു.

കുടുംബാംഗങ്ങളെ തീവ്രവാദികള്‍ ബന്ധിയാക്കുകയും സൂരജിനെക്കൊണ്ട് ദീപ്തിയെ അവിടേക്ക് വിളിച്ച്‌ വരുത്തുകയും ചെയ്തതോടെയാണ് പുതിയ വഴിത്തിരിവിലേക്ക് പരമ്ബര നീങ്ങിയത്. അവര്‍ നല്‍കിയ ഗുളിക വിഴുങ്ങിയതോടെയാണ് പുതിയ പ്രശ്‌നം ഉടലെടുത്തത്. അതിബുദ്ധിമതിയായ ദീപ്തി അത് നാവിനടിയില്‍ വെച്ച്‌ വിഴുങ്ങുന്നതായി അഭിനയിച്ചപ്പോള്‍ നിഷ്‌കുവായ സൂരജ് അത് വിഴുങ്ങുകയായിരുന്നു. മരണം തൊട്ടുമുന്നിലെത്തി നില്‍ക്കുന്നതിനിടയില്‍ സുരക്ഷിത സ്ഥാനം ലക്ഷ്യമാക്കി ഓടുകയായിരുന്നു ഇരുവരും. അതിനിടയില്‍ ദീപ്തി ഐപിഎസിന്‍രെ മാസ് ഡയലോഗുകളായിരുന്നു പുറത്തുവന്നത്.


വിഴുങ്ങിയ ബോംബ് നിര്‍വീര്യമാക്കാനാവില്ലെന്നറിഞ്ഞതോടെയാണ് സൂരജ് പെട്ടുപോയത്. മരണമല്ലാതെ മറ്റൊരു മാര്‍ഗവും മുന്നിലില്ലെന്ന് മനസ്സിലായതോടെയാണ് കണ്ണീര്‍ പെരുമഴ തുടങ്ങിയത്. മരണത്തിലേക്ക് നടന്നടുക്കുന്നതിനിടയിലെ ഓരോ വാക്കും പ്രവര്‍ത്തിയുമൊക്കെ കരളലിയിപ്പിക്കുന്നതായിരുന്നു. പാവം വീട്ടമ്മമാരാവട്ടെ ഇനിയെന്ത് സംഭവിക്കുമെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു.


പരസ്പരം അവസാനിച്ചുവെന്നും ദീപ്തിയും സൂരജും മരിച്ചുവെന്നുമറിഞ്ഞതോടെയാണ് സോഷ്യല്‍ മീഡിയ ഇതാഘോഷമാക്കി മാറ്റിയത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമായത് കഴിഞ്ഞ ദിവസമായിരുന്നല്ലോ, ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രൂപ്പുകളിലെല്ലാം ഇതേക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു. എന്നാല്‍ ഇതിനിടയില്‍ താരങ്ങള്‍ക്ക് വല്ലതും സംഭവിച്ചോയെന്ന് ചോദിച്ചവരും കുറവല്ല.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ദീപ്തി ഐപിഎസിനും ഭര്‍ത്താവ് സൂരജിനും ആദരാഞ്ജലി അര്‍പ്പിച്ച്‌ സോഷ്യല്‍ മീഡിയയും രംഗത്തുണ്ട്. ക്ഷണനേരം കൊണ്ടാണ് ഈ വിഷയം വൈറലായി മാറിയത്. നേരത്തെ മറ്റ് പരമ്ബരകള്‍ അവസാനിച്ചപ്പോഴും ഇതായിരുന്നു സ്ഥിതി. രണ്ടാം ഭാഗവുമായി ഇനിയെത്തുമോയെന്ന തരത്തിലുള്ള സംശയങ്ങളാണ് ചിലര്‍ ഉന്നയിച്ചിട്ടുള്ളത്.

വിവേക് ഗോപന്റെ കരിയറിലെ ആദ്യ പരമ്ബരയായിരുന്നു പരസ്പരം. സീരിയലുമായി മുന്നേറുന്നതിനിടയിലായിരുന്നു താരത്തിന് സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പം പ്രധാന വേഷത്തില്‍ ്‌അഭിനയിക്കാനുള്ള അവരസവും താരത്തെ തേടിയെത്തിയിരുന്നു. ദീപ്തി ഐപിഎസിനെ അവതരിപ്പിച്ച ഗായത്രി അരുണും ഇതിനോടകം തന്നെ സിനിമയില്‍ മുഖം കാണിച്ചിട്ടുണ്ട്. പരമ്ബര അവസാനിക്കുന്നതിന് മുന്നോടിയായി താരങ്ങള്‍ ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ആരാധകര്‍ക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തർക്കത്തിനൊടുവിൽ.... മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു...  (4 minutes ago)

ഇംഗ്ലണ്ട് ടീമിന്റെ ഇതിഹാസതാരവും പരിശീലകനും രണ്ടുതവണ ബാലൺ ദ്യോർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു...  (14 minutes ago)

വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ ടാക്സി, കാർ ഡ്രൈവർമാർ അനിശ്ചിതകാല സമരത്തിന്...  (29 minutes ago)

ഇടിച്ചിട്ട് നിര്‍ത്താതെ പോകുന്ന വാഹനങ്ങളേയും വ്യക്തികളേയും കണ്ടെത്താന്‍ ജില്ലതോറും പൊലീസിന്റെ സ്‌ക്വാഡ് രൂപീകരിക്കണമെന്ന ഉത്തരവുമായി ഹൈക്കോടതി  (38 minutes ago)

സിക്കിമിൽ തുരങ്ക നിർമ്മാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് വാതക ചോർച്ചയുണ്ടായ സംഭവം... ഏഴ് പേരുടെ മൃതദേഹം കണ്ടെടുത്തു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം  (48 minutes ago)

വൈദ്യുതി വിതരണരംഗത്ത് ജീവനക്കാർ അപകടത്തിൽപ്പെടുന്ന സാഹചര്യത്തിൽ സുരക്ഷമാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് സർക്കുലറുമായി കെ.എസ്.ഇ.ബി  (1 hour ago)

കോഴിക്കോട് യുവാവ് മരിച്ച സംഭവം... ബന്ധു കസ്റ്റഡിയിൽ  (1 hour ago)

വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു....  (1 hour ago)

  ഇന്ത്യയിൽ ആദ്യമായി ഡെങ്കിപ്പനി പ്രതിരോധ വാക്സിന് അംഗീകാരം നൽകി...  (2 hours ago)

പണം, റിയൽ എസ്റ്റേറ്റ്, ആരോഗ്യം: (ജൂലൈ 21 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വെമ്പായത്ത് ബാറിൽ നടന്ന സംഘർഷത്തിനിടെ അക്രമി പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാൾ ചികിത്സയിലിരി​ക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ദുബൈയിൽ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (2 hours ago)

വി എസ്‌ അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്...  (2 hours ago)

യുക്രെയ്നിൽ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യൻ ആക്രമണം...ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന മലയാളി ജീവനക്കാരനടക്കം പത്തു നാവികർ കൊല്ലപ്പെട്ടതായി സൂചന....  (3 hours ago)

പാചകവാതക ഇന്ധനമായി എഥനോള്‍ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (11 hours ago)

Malayali Vartha Recommends