തമിഴ് പടങ്ങളെ പേടിച്ച് മലയാള സിനിമകളുടെ റിലീസ് മാറ്റി

വിജയ് യുടെ കത്തി വിശാലിന്റെ പൂജ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളെ പേടിച്ച് മലയാളത്തിലെ പല ചിത്രങ്ങളുടെയും റിലീസ് നീട്ടി. മമ്മൂട്ടിയുടെ വര്‍ഷം അടുത്തമാസം റിലീസാവും. മോഹന്‍ലാലിന്റെ ഓ ലൈലാ ക്രിസ്തുമസിനേ എത്തൂ. യുവതാരങ്ങളുടെ ഒര ഡസനോളം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങിയിരിക്കുകയാണ്. ജയറാമിന്റെ ഞങ്ങളുടെ വീട്ടിലെ അഥിതികള്‍ കഴിഞ്ഞയാഴ്ച ഇറങ്ങേണ്ടതായിരുന്നു. ഹാപ്പി ന്യൂ ഇയര്‍ പോലുള്ള ചിത്രങ്ങളെ ഭയന്ന് റിലീസിംഗ് നീട്ടി.
അതേസമയം രണ്ട് മാസം പിന്നിടുന്ന വെള്ളിമൂങ്ങ നിര്‍മാതാവിന് എട്ട് കോടി രൂപ ലാഭം നേടിക്കൊടുത്തു. പതിനഞ്ച് കോടിയോളം രൂപ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മാതാവ് ഉള്ളാട്ടില്‍ ശശി. ദൃശ്യത്തിന് ശേഷം മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ കാശ് വാരിയ പടമാണ് വെള്ളിമൂങ്ങ. സൂപ്പര്‍താരങ്ങളുടെ സാനിധ്യം ഇല്ലെന്നതും ശ്രദ്ധേയമായി. ബി സെന്ററുകളില്‍ വലിയ കളക്ഷനാണ്. വിദേശങ്ങളില്‍ താമസിക്കാതെ റിലീസ് ചെയ്യും. അതിനാല്‍ ഡി.വി.ഡി റിലീസും സാറ്റലൈറ്റ് സംപ്രേക്ഷണവും വൈകും.
ക്രിസ്തുമസിന് ദിലീപിന്റെ മര്യാദരാമന്‍, മോഹന്‍ലാലിന്റെ ഓ ലൈലാ ഓ, പൃഥ്വിരാജിന്റെ പിക്ക് പോക്കറ്റ്, ദുല്‍ഖറിന്റെ 100 ദിന പ്രണയം, നിവിന്‍ പോളിയുടെ മിലി അങ്ങനെ ഒരുപിടി ചിത്രങ്ങള്‍ തിയേറ്ററിലെത്തും. പുതുമുഖ താരങ്ങളെയും അണിയറപ്രവര്‍ത്തകരെയും വെച്ച് ഒരുക്കിയ ഇതിഹാസ മികച്ച കളക്ഷന്‍ നേടി മുന്നേറുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha