Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഫഹദ് ഫാസിലും അമല്‍നീരദും ഒരുമിച്ച വരത്തന്‍ മികച്ച കളക്ഷനും ജനപ്രീതിയും നേടി മുന്നോട്ട് ...

24 SEPTEMBER 2018 01:00 PM IST
മലയാളി വാര്‍ത്ത

ഫഹദ് ഫാസില്‍- അമല്‍ നീരദ് ടീമിന്റെ വരത്തന്‍ റെക്കോഡ് കളക്ഷനിലേക്ക്... ആദ്യ ദിനം രണ്ടേകാല്‍ക്കോടി രൂപ ഗ്രോസ് കളക്ഷന്‍നേടിയിരിക്കുകയാണ് ചിത്രം. അടുത്തകാലത്ത് ഒരു സൂപ്പര്‍താര ചിത്രത്തിന് പോലും ഇത്രയും കളക്ഷന്‍ ലഭിച്ചിട്ടില്ല. ആറ് കോടിയോളം മുടക്കിലൊരുക്കിയ ചിത്രം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ലാഭമാകുമെന്ന് ഉറപ്പായി. വളരെ ശാന്തമായി തുടങ്ങി അതിഭീകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവസാനിക്കുന്നു എന്നതാണ് വരത്തന്റെ പ്രധാന ആകര്‍ഷണം. ആദ്യപകുതിയില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും ഒരു ദുരൂഹത നിലനിര്‍ത്തി പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കാന്‍ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഈ ശബ്ദം ഇന്നത്തെ ശബ്ദം മുതല്‍ 22 ഫീമെയില്‍ കോട്ടയം വരെയുള്ള സിനിമകളില്‍ പറഞ്ഞ പ്രമേയമാണെങ്കിലും കാലികപ്രസക്തമായി അതിനെ പുനരവതരിപ്പിച്ചു എന്നതാണ് അമല്‍നീരദിലെ ക്രാഫ്റ്റ്മാന്റെ വിജയം. 

അധികം ബലമില്ലാത്ത തിരക്കഥയാണ് വരത്തന്റേത്. എന്നാല്‍ അതില്‍ നിന്ന് എങ്ങനെ പ്രേക്ഷകരെ പിടിച്ചിരുത്താനും ത്രസിപ്പിക്കാനും സംവിധായകന് കഴിഞ്ഞു. സാധാരണ അമല്‍നീരദ് സിനിമകളില്‍ വെടിയും പുകയുമാണ് നിറഞ്ഞ് നില്‍ക്കുന്നത്. വരത്തനില്‍ അത് ക്‌ളൈമാക്‌സില്‍ മാത്രമാണ് വരുന്നത്, അത് ഏറ അനിവാര്യവും. വളരെ റിയലിസ്റ്റിക്കായി കഥ അവതരിപ്പിച്ചു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒറ്റവരിയില്‍ പറയാവുന്ന ഒരു സാധരാണകഥയെ സംവിധാനമികവും ഛായാഗ്രഹണ കലയും മാസ്മരിക സംഗീതവുമാണ് (പശ്ചാത്തലം ഉള്‍പ്പെടെ) ഏറെ ജനപ്രീയമാക്കിയത്. സുഷിന്‍ ശ്യാം എന്ന സംഗീതകാരനും ലിറ്റില്‍ സ്വയംമ്പ് എന്ന ക്യാമറാമാനും ഭാവിയുടെ വാഗ്ദാനമാണ്. നേരത്തെ തന്നെ മലയാളസിനിമയില്‍ തന്റെ ഇരിപ്പിടം ഒരുക്കിയ എഡിറ്റര്‍ വിവേക് ഹര്‍ഷന്റെ സന്നിവേശവും എടുത്ത് പറയേണ്ടതാണ്. 

ദുബായില്‍ ജനിച്ച് വളര്‍ന്ന അബിന്‍ എന്ന നിഷ്‌ക്കളങ്കനായ ഐ.ടിക്കാരന്‍ ഭാര്യയുടെ കുടുംബവീടായ മലയോരഗ്രാമത്തില്‍ എത്തുന്നതോടെയാണ് കഥ തുടങ്ങുന്നത്. നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധമെന്ന് കവി പാടിയെങ്കിലും ഒരുപരിധിവരെ അങ്ങനെയല്ല. കപടസദാചാരവും അന്യന്റെ കിടപ്പറക്കുള്ളിലും കുളിമുറിയിലും വരെ എത്തിനോക്കാന്‍ മടിക്കാത്തവന്‍മാരും അവിടങ്ങളിലുണ്ട്. പക്ഷെ, ഇവരെ പ്രത്യക്ഷത്തില്‍ നമുക്ക് തിരിച്ചറിയാനാകില്ലെന്ന് മാത്രം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്ലാതെ ഒരു ദിവസം പോലും നമ്മുടെ നാട് കടന്ന് പോകുന്നില്ല. പലപ്പോഴും അതിക്രമം കാട്ടുന്നവര്‍ സദാചാരവാദികളായി രംഗത്തിറങ്ങാറുണ്ട്. ഈ ഒരു സമാഹ്യയാഥാര്‍ത്ഥ്യത്തില്‍ നിന്നാണ് വരത്തന്‍ നമ്മോട് സംസാരിക്കുന്നത്. 

ചിലര്‍ ചെന്നായയെ പോലെ കൗശലക്കാരാണ്, ബാല്യം മുതല്‍ അവരെ അറിയാവുന്നവര്‍ക്ക് മാത്രമേ അത്തരക്കാരെ തിരിച്ചറിയാനാകൂ. പുറത്ത് നിന്ന് വരുന്നയാള്‍ക്ക് (വരത്തന്‍) ഇത്തരക്കാരെ മനസിലാക്കാനാവില്ല. കൗശലക്കാര്‍ വളരെ നിഷ്‌ക്കളങ്കരായി അഭിനയിച്ച് തെറ്റിദ്ധരിപ്പിക്കും അല്ലെങ്കില്‍ ഇരകളെ വലയില്‍ വീഴ്ത്തും. അബിന്റെ ഭാര്യ പ്രിയയുടെ (ഐശ്വര്യാലക്ഷ്മി) കൂടെ പഠിച്ചവരും നാട്ടിലുള്ളവരെയും അവള്‍ക്ക് നന്നായി അറിയാം. പക്ഷെ, നിഷ്‌ക്കളങ്കനായ എബിനാകട്ടെ അവരുടെ കള്ളത്തരങ്ങള്‍ തിരിച്ചറിയാനാകുന്നില്ല. അത് മനസിലാക്കുമ്പോഴേക്കും എല്ലാം തകിടംമറിഞ്ഞിരുന്നു. കേരളത്തിലെ പല ഗ്രാമങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അതിനെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയും ക്‌ളൈമാക്‌സില്‍ സിനിമയുടെ ആസ്വാദനത്തിനായി അല്‍പം അതിശയോക്തികലര്‍ത്തിയ മുഹൂര്‍ത്തങ്ങളും സൃഷ്ടിച്ചിരിക്കുന്നു. അവസാന അരമണിക്കൂറിലെ പല സീനുകളും കയ്യടിയോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രം വലിയ സാമ്പത്തികലാഭം ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. 

നമ്മള്‍ സ്ഥിരം ചില വേഷങ്ങളില്‍ കാണുന്ന അഭിനേതാക്കളെ വേറൊരുതരം രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ചു എന്നതും ശ്രദ്ധേയമാണ്. പ്രേമത്തിലൂടെ വന്ന കോമഡിയിന്‍ ഷറഫുദ്ദീനെയും ബി.ടെക്കില്‍ സാത്വികനായ വിദ്യാര്‍ത്ഥിയെ അവതരിപ്പിച്ച അര്‍ജ്ജുന്‍ അശോകനെയും തെരുവ്‌നായ്ക്കളെ പോലെ കടിച്ച് കീറുന്ന സ്വഭാവമുള്ള കഥാപാത്രങ്ങളാക്കി. കൊച്ചുപ്രേമന്‍ ഇതിന് മുമ്പ് ചെയ്യാത്ത കഥാപാത്രമാണ് ഓന്ത്. നസ്‌റിയയും അമല്‍നീരദും നിര്‍മിച്ച ചിത്രം അമല്‍നീരദും അന്‍വര്‍ റഷീദും ചേര്‍ന്നാണ് തിയേറ്ററുകളിലെത്തിച്ചത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടകരയിൽ പുണ്യാളന്റെ കളി..ഓടി വന്ന് തൂക്കിയെടുത്ത് ഷാഫി...! ഒറ്റ വോട്ടിൽ അത്ഭുതം ഷാഫി എല്ലാം പ്രവചിച്ചിരുന്നു  (15 minutes ago)

സുഹാനെ അവസാനമായി അയാൾ ആ ഇടവഴിൽ കണ്ടു...! അയാൾ ആരാണ്..?!ഞെട്ടിക്കുന്ന ചില ചോദ്യങ്ങൾ..!ആ 20 മണിക്കൂർ..?!  (20 minutes ago)

അമ്പോ! രാജേഷിന്റെ തീപ്പൊരി ഇംഗ്ലീഷ്.. കേട്ട് ഞെട്ടി ആര്യ ഉഫ് രോമാഞ്ചിഫിക്കേഷൻ...! ആര്യയെ നാറ്റിച്ച് വിട്ടു..! വീഡിയോ  (30 minutes ago)

പ്രശാന്തിന്റെ ഓഫീസിൽ കയറി ശ്രീലേഖ..!വമ്പൻ ട്വിസ്റ്റ്..! ഇറക്കി വിടല്ലേ ലേഖാജി..! ഒരു മിച്ച് അവർ..! ശ്രീലേഖ V/S VKP  (42 minutes ago)

ഇറക്കി വിടല്ലേ ലേഖാജി..! പ്രതികരിച്ച് പ്രശാന്ത്..! മേയറുടെ തീരുമാനം ഉടൻ..! MLA ഇറങ്ങേണ്ടി വരും...!  (1 hour ago)

പണി കൊടുത്ത് അതുൽകൃഷ്ണ  (1 hour ago)

സുഹാനെ ഇടവഴിയിൽ കണ്ടു അച്ഛൻ ഗൾഫിൽ നിന്നെത്തും; CCTV-കണ്ട് ഞെട്ടി..!എവിടെ..? അമീൻഷാ ട്രെയിൻ തട്ടി മരിച്ചു  (1 hour ago)

പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ സമ്മർദ്ദം  (1 hour ago)

അസിം മുനീറിന്റെ അവകാശവാദത്തിന് പരിഹാസം  (2 hours ago)

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (2 hours ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (2 hours ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (2 hours ago)

മുന്നറിയിപ്പ് നൽകി പുടിൻ  (3 hours ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (3 hours ago)

വഖഫ് ബോർഡിന് വീഴ്ച  (3 hours ago)

Malayali Vartha Recommends