Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

അപ്രതീക്ഷിതമായി റിമിയുടെ ആ ചോദ്യം, മണിച്ചേട്ടനുമായി ഹണിറോസിന് എന്താണ് റിലേഷൻ? ആ ചോദ്യത്തിൽ നിന്ന് ഹണിറോസ് ഒഴിഞ്ഞുമാറി... എന്തുകൊണ്ട്?

25 SEPTEMBER 2018 12:55 PM IST
മലയാളി വാര്‍ത്ത

കലാഭവന്‍ മണി മരണപ്പെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ ആ ചാലക്കുടിക്കാരന്‍ ചങ്ങാതി ജീവിച്ചിരിക്കുന്നുണ്ട്. ഇന്നും അദ്ദേഹത്തിനെ കുറിച്ചും പറയുമ്ബോള്‍ സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ ആരാധകര്‍ക്കും നൂറ് നാവാണ്. മണിയുമായി ബന്ധപ്പെട്ടുള്ള നിരവധി കഥകളാണ് ഇവര്‍ക്ക് പറയാനുള്ളത്. എല്ലാവരും നല്ലതു മാത്രം പറയുന്ന നന്മയുള്ള നടനായിരുന്നു മണി.

മണി യുടെ ജീവിത കഥ പറയുന്ന വിനയന്‍ ചിത്രത്തിന് വേണ്ടി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ചിത്രത്തില്‍ കലാഭവന്‍ മണിയായി എത്തുന്നത് രാജമണിയാണ്. ഹണി റോസും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിയില്‍ എത്തുന്നണ്ട്.

മണി സിനിമയില്‍ എത്തുന്നതിനു മുന്‍പുള്ളതും അതിനു ശേഷം മരണം സംഭവിക്കുന്നതുവരെയുള്ള കാര്യങ്ങളാകും ചിത്രത്തില്‍ പറയുന്നത്. തെങ്ങുകയറ്റത്തൊഴിലാളിയായിരുന്ന മണി സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ എത്തുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമായണ് ചിത്രത്തില്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഇതിനു ലഭിച്ചിരിക്കുന്നത്. കൂടാതെ പ്രേക്ഷകരുടെ മനസ്സില്‍ സംശയം ജനിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാണ് ട്രെയിലര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഞാന്‍ ചാവണമെങ്കില്‍ എന്നെ കൊല്ലണം എന്ന സംഭാഷണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച വിഷയമായിരിക്കുകയാണ്. ഇപ്പോഴും കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥ പുറത്തു വന്നിട്ടില്ല. ഈ പശ്ചാത്തലില്‍ ഇത്തരത്തിലുളള സംഭാഷണം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.

ഒരു പ്രമുഖ സിനിമ നടിയായിട്ടാണ് ഹണി റോസ് ചിത്രത്തിൽ എത്തുന്നത്. റിമി ടോമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന് എന്ന ഷോയില്‍ എത്തിയപ്പോഴാണ് തന്റെ കഥാപാത്രവുമായിട്ടുള്ള മണിയുടെ ബന്ധത്തിനെ റിമി ചോദിച്ചത്. എന്നാല്‍ സസ്പെന്‍സ് പൊളിയ്ക്കാന്‍ ഹണി തയ്യാറായിരുന്നില്ല. അത് സസ്പെന്‍സാണെന്നും നടിയുടെ റോള്‍ തന്നെയാണെന്നും ഹണി പറഞ്ഞു.

മിനിസ്ക്രീനില്‍ കോമഡി താരമായി തിളങ്ങിയ രാജമണിയ്ക്ക് സിനിമയില്‍ ലഭിക്കുന്ന ഒരു കരുത്തുള്ള കഥാപാത്രമാണ് ഇത്. ഛിത്രത്തിനായി പലതരത്തിലുള്ള പല തരത്തിലുള്ള കരുതലുകളും താരം എടുത്തിരുന്നു. കഥാപാത്രത്തിനു വേണ്ടി ചെയ്യാന്‍ അറിയാത്ത പല പണികളളും പഠിച്ചുവെന്നും രാജമണി ഒന്നും ഒന്നും മൂന്നില്‍ കൂടി പറഞ്ഞു. മണിച്ചേട്ടന്‍ സകലകല വല്ലഭനാണ്. അദ്ദേഹത്തിന് ചെയ്യാന്‍ അറിയാന്‍ പാടില്ലാത്തതായി ഒന്നും തന്നെയില്ല. ഈ സിനിമയ്ക്ക് വേണ്ടി തെങ്ങില്‍ കയറാന്‍ വരെ പഠിച്ചെന്നും താരം പറഞ്ഞു. ഇനി സിനിമയില്ലെങ്കിലും തെങ്ങില്‍ കയറി വേണമെങ്കിലും ജീവിക്കാം-രാജമണി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (28 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (34 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (42 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends