Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ 'വന്ദേമാതരം' ആലാപനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദം.. സോണിയ ഗാന്ധി പരസ്യമായി മാപ്പു പറയണമെന്ന് ബി.ജെ.പി..മൂന്ന് വർഷം വരെ തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന വ്യവസ്ഥ..


ഹോസ്റ്റൽ ഇടനാഴികളിൽ രാത്രിയിൽ കൊലുസിന്റെ ഒച്ചയും പൊട്ടിച്ചിരികളും കേൾക്കുന്നു! 608 വിദ്യാർഥികൾ ‘പേടിച്ച്’ ഹോസ്റ്റൽ വിട്ടോടി..പ്രദേശത്തുണ്ടാക്കിയ ഭീതി ചില്ലറയൊന്നുമല്ല..


ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..


പുതിയ റീലുമായി ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡി... ‘ചിരിച്ചേ ചിരിച്ചേ’ എന്ന അടിക്കുറിപ്പോടെയാണ് തന്റെ പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.. ഏകദേശം 22 മില്യൺ കാഴ്ചക്കാർ ആയിട്ടുണ്ട്..


2014 ൽ നരേന്ദ്ര മോദി ആദ്യമായി ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിന പരിപാടിയിൽ പങ്കെടുത്ത ചടങ്ങ്..ചെങ്കോട്ടയിലെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് എടുത്തുമാറ്റാൻ മോദി..

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി എടുത്ത ചാലക്കുടിക്കാരന്‍ ചങ്ങാതി ഹിറ്റായി ഓടുമ്പോള്‍ സംവിധായകന്‍ വിനയന്‍ നമ്മള്‍ അറിയാത്ത ഒരുപാട് കാര്യങ്ങള്‍ പറയുന്നു... മണിയുടെ വ്യക്തി ജീവിതത്തിലേക്കും സിനിമയിലേക്കും അത് കടന്ന് ചെല്ലുന്നു

01 OCTOBER 2018 05:32 PM IST
മലയാളി വാര്‍ത്ത

നടന്‍ കലാഭവന്‍ മണിയെ മരണത്തിലേക്ക് നയിച്ചത് ബാല്യകാല സുഹൃത്തായിരുന്നെന്ന് വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമ പറയുന്നു. പ്രതിസന്ധികളോട് പൊരുതി, അവഗണനകളില്‍ അടിപതറാതെ അഭ്രപാളികളില്‍ അജയ്യനായി നില്‍ക്കുമ്പോഴാണ് കലാഭവന്‍ മണിക്ക് കാലിടറിയത്. മദ്യമായിരുന്നു അതിലെ പ്രധാനവില്ലന്‍. അമിത മദ്യപാനം വിലക്കാന്‍ കൂടെയുണ്ടായിരുന്ന രണ്ട് ആത്മസുഹൃത്തുക്കളും മാനേജരും ആവുന്നത്ര ശ്രമിച്ചെങ്കിലും അവര്‍ക്കത് തടയാനായില്ല. അസുഖ ബാധിതനായ ശേഷം കലാഭവന്‍ മണി കൂടുതല്‍ സമയവും സുഹൃത്തുക്കള്‍ക്കൊപ്പം പാടി എന്ന തന്റെ ഔട്ട് ഹൗസിലാണ് താമസിച്ചിരുന്നത്. അനുജന്‍ അടക്കം അവിടെ ചെന്ന് വിലക്കിയപ്പോള്‍ മണി ദേഷ്യപ്പെടുകയാണുണ്ടായത്. 

സീരിയില്‍ നടന്‍ സെന്തില്‍ എന്ന രാജാമണിയാണ് സിനിമയില്‍ കലാഭവന്‍മണിയെ അനുസ്മരിപ്പിക്കുന്ന രാജാമണി എന്ന വേഷത്തില്‍ അഭിനയിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും മണിയായി രാജാമണി പരകായ പ്രവേശനം നടത്തി എന്നതില്‍ ആര്‍ക്കും സംശയമില്ല. നിറകണ്ണുകളോടെ തിയേറ്റര്‍ വിട്ടിറങ്ങുന്ന പ്രേക്ഷകര്‍ അതിന്റെ ദൃഷ്ടാന്തമാണ്. മണിക്ക് ബാല്യകാല കാമുകിയുണ്ടായിരുന്നു എന്നത് പലര്‍ക്കും അറിയാത്ത കാര്യമാണ്. മിമിക്രി കളിച്ച് നടക്കുന്ന കാലത്ത് കളിച്ച് നടക്കുന്ന കാലത്ത് ഇരുവര്‍ക്കും വിവാഹം കഴിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ സ്വന്തം കുടുംബത്തിലെ തന്നെ ഉന്നതരായ ആ കുട്ടിയുടെ പിതാവ് ആ ബന്ധത്തിന് എതിര് നിന്നു. സിനിമയില്‍ പിച്ചവെച്ച് നടക്കുന്ന കാലത്ത് ആ കുട്ടിയുടെ കല്യാണം നടന്നു. അന്ന് ക്യാമറയ്ക്ക് മുന്നില്‍ മണി പതറി. 

കാര്യം മനസിലായ സംവിധായകന്‍ ഹരി (വിനയനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രം) ആശ്വസിപ്പിക്കുകയും ഒന്ന് രണ്ട് മിമിക്രി ഐറ്റം കാണിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവിടെ വെച്ചാണ് കണ്ണ് കാണാത്ത അന്ധഗായരനെ അവതരിപ്പിച്ച് കാണിക്കുന്നത്. അങ്ങനെയാണ് വാസന്തിയും ലക്ഷ്മിയും എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ഉണ്ടാകുന്നത്. തുടര്‍ന്ന് കരുമാടിക്കുട്ടന്‍ അടക്കമുള്ള ഹിറ്റ് ചിത്രങ്ങള്‍. മണി ജനപ്രീയനായി വളര്‍ന്നു. സമ്പത്ത് വന്നതോടെ ജീവിതത്തില്‍ പല മാറ്റങ്ങളുമുണ്ടായി. തമിഴിലും തെലുങ്കിലും മണി വില്ലനായി കസറി. ശങ്കറും രജനീകാന്തും പോലും ഒരു ചെറിയ സീനിനായി മണിയെ കാത്തിരുന്നു. പണം കൂടിയതോടെ പലയിടങ്ങളിലും വസ്തുവകകള്‍ വാങ്ങി. ചിലതൊക്കെ സുഹൃത്തുക്കളുടെ പേരിലാണ് വാങ്ങിയത്. അങ്ങനെ വാങ്ങിയ ഭൂമി മണി അറിയാതെ അവര്‍ വിറ്റു, അതും കോടിക്കണക്കിന് രൂപ ലാഭത്തിന്. 

സംഭവം അറിഞ്ഞ താരം ക്ഷുഭിതനായെങ്കിലും അവര്‍ വഴങ്ങിയില്ല. അവസാനം നാല് കോടി രൂപ താരത്തിന് മുന്നില്‍ എറിഞ്ഞ് കൊടുത്തിട്ട്, ഇനി നമ്മള്‍ തമ്മില്‍ ഒരു ഇടപാടും ഇല്ലെന്ന് പറഞ്ഞ് ഭീഷണിമുഴക്കി പോകുന്നു. ഈ ഇടപാടില്‍ അടുത്ത സുഹൃത്തും നടനുമായ സൂര്യ മണിക്കൊപ്പം നിന്നില്ലെന്നാണ് സിനിമ പറയുന്നത്. ദിലീപിനെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാണ് സൂര്യ. ഈപ്പച്ചനും (ഇന്നസെന്റ്), കണ്ണനുണ്ണിയും (ബി.ഉണ്ണികൃഷ്ണന്‍) സൂര്യയും (ദിലീപ്) മറ്റും ചേര്‍ന്ന് നടന്‍ തിലോത്തമനെ (തിലകന്‍) സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചതിനെ സംവിധായകന്‍ ഹരി (വിനയന്‍) എതിര്‍ക്കുകയും അതിന്റെ പേരില്‍ ഹരിക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. 

ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ താരത്തെ ആക്രമിച്ച സംഭവത്തെ തുടര്‍ന്ന് ഇന്നസെന്റിനെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തില്ലെന്നും ഡി.ജി.പി സെന്‍കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ട ശേഷമാണ് ഇന്നസെന്റ് മണിയെ വിളിച്ചതെന്നും സിനിമ പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ സംഭവം ഇങ്ങിനെയാണോ എന്ന് വ്യക്തമല്ല. മണിയും ഇന്നസെന്റും തമ്മില്‍ നല്ല ബന്ധമായിരുന്നു. ഇന്നസെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചപ്പോള്‍ മണി സജീവമായി രംഗത്തുണ്ടായിരുന്നു. കരളിന് അസുഖം ബാധിച്ചതോടെ മദ്യപാനം പൂര്‍ണമായും നിര്‍ത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ മണി ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും പിന്നീട് സമ്മതിച്ചു. 200 മില്ലി മദ്യമെങ്കിലും ഉള്ളില്‍ ചെന്നാല്‍ മണി മരിക്കുമെന്നും ഡോക്ടര്‍ പറയുന്നു.

കുടിനിര്‍ത്തുന്നതിന്റെ ഭാഗമായി മണി പാടിയില്‍ ഒരു പാര്‍ട്ടി നടത്തുന്നു. മണിയെ കുടിപ്പിക്കാതിരിക്കാന്‍ സുഹൃത്തും മാനേജനും ആവുന്ന ശ്രമിക്കുന്നു. എന്നാല്‍ രാജു എന്ന സുഹൃത്ത് ആരും കാണാതെ മണിയുടെ അടുത്ത് മദ്യം ഒഴിച്ച് വെച്ചിട്ട് പോകുന്നു. മണി അത് കുടിച്ച് തീരുന്നതും രക്തം ഛര്‍ദ്ദിക്കുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുന്നു... സുഹൃത്ത് എന്തിനാണ് മദ്യം നല്‍കിയത്? അത് പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇങ്ങിനെ ഒരു സുഹൃത്ത് കലാഭവന്‍ മണിക്കുണ്ടായിരുന്നോ അതോ സിനിമയ്ക്ക് വേണ്ടി സൃഷ്ടിച്ചതാണോ എന്നറിയില്ല. എന്തായാലും ആ സുഹൃത്താണ് മണിയെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് സിനിമ പറയുന്നു. 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 minutes ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (28 minutes ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (34 minutes ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (42 minutes ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (2 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (2 hours ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (2 hours ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (3 hours ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (3 hours ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (3 hours ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (3 hours ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (4 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends