ബാലഭാസ്ക്കര്‍ മാന്ത്രിക സംഗീതഞ്ജനെന്ന് മോഹന്‍ലാല്‍, മറക്കാനും സഹിക്കാനും ആകുന്നില്ലെന്ന് ദിലീപ്
അന്തരിച്ച സംഗീതഞ്ജന്‍ ബാലഭാസ്ക്കറിന്റേത് മാന്ത്രിക സംഗീതമായിരുന്നെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. ആ സംഗീതം മരിക്കുന്നില്ല. പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍ എന്ന് താരം ഫെയിസ്ബുക്കിലൂടെ പറഞ്ഞു. ഒപ്പം കിരീടത്തിലെ കണ്ണീര് പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനം ബാലഭാസ്ക്കര്‍ വയലിനില്‍ വായിക്കുന്ന വീഡിയോയും അപ്ലോഡ് ചെയ്തിട്ടുണ്ട്. നിരവധി സ്റ്റേജ്ഷോകളിലൂടെയും മറ്റും ബാലഭാസ്ക്കറിന്റെ സംഗീതം മോഹന്‍ലാല്‍ ആസ്വദിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ സിനിമകളിലെ ഗാനങ്ങള്‍ നിരവധി തവണ സ്റ്റേജ്ഷോകളിലും മറ്റും ബാലഭാസ്ക്കര്‍ അവതരിപ്പിച്ചിട്ടുണ്ട്. അതൊക്കെ ഇന്നും യുട്യൂബില്‍ ധാരാളം പേര് കാണുന്നുണ്ട്. വയലിനിലൂടെ ആളുകളെ ഇത്രയധികം ആകര്‍ഷിച്ച മറ്റൊരു കലാകാരന് കേരളത്തിലില്ല. ബാലുവിന്റെ വേര്‍പാട് സഹിക്കാനാവുന്നില്ലെന്ന് നടന് ദിലീപ്. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതായിരുന്നു. ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്നെന്ന് ദിലീപ് പറഞ്ഞു. വാക്കുകള്‍കൊണ്ട് മാത്രം വിടപറയാനാവില്ല, അപ്രതീക്ഷിതമായാണ് ഈ വിയോഗം. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ദിലീപ് ഫെയിസ്ബുക്കില് കുറിച്ചു.
https://www.facebook.com/Malayalivartha