വലിയ മീ ടൂവിനു സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചു!!; എന്‍.എസ് മാധവന്റെ ട്വീറ്റിൽ അമ്പരന്ന് സിനിമാ ലോകം

മീ ടൂ വിവാദം അലയടിക്കുകയാണ് ബോളിവുഡിൽ. ഇപ്പോൾ ഇതാ മലയാളത്തിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ടു മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.ഡബ്യൂസിസി യോഗത്തിനു ശേഷം ഇന്ന് വൈകിട്ട് നാലു മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ടെന്ന് റിപോർട്ടുകൾ പുറത്തു വരുന്നു . വലിയ മീ ടൂവിനു സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചു. #me too എന്ന ഹാഷ് ടാഗോടെയാണ് എന്‍എസ് മാധവന്റെ ട്വീറ്റ്.
രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. താരസംഘടനയായ അമ്മയില്‍നിന്നും കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവ് ഹാര്‍വി വെയിസ്റ്റിനെതിരേ നടിമാര്‍ രംഗത്ത് വന്നതിന് പിന്നാലെ വലിയ ചര്‍ച്ചയായി മാറിയ മീടൂ ക്യാമ്പയിന്‍ ബോളിവുഡിലേക്കും പടര്‍ന്നിരുന്നു. രാധിക ആപ്‌തെ, ടിസ്‌ക ചോപ്ര തുടങ്ങിയ മുന്‍നിര നടിമാര്‍ വരെ സിനിമാരംഗത്ത് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തി.
https://www.facebook.com/Malayalivartha