അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നത്; വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസി 'അമ്മ' സംഘടനയെ കുറ്റം പറഞ്ഞു നടക്കുന്നുവെന്നും മോഹൻലാലിനെതിരേ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കുന്നുവെന്നും നടൻ ബാബുരാജ്

സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിക്കെതിരെ കടുത്ത വിമര്‍ശനവുമായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ല്യുസിസി ശ്രമിക്കുന്നതെന്ന് നടൻ ബാബുരാജ് ആരോപിച്ചു. ഇവർ എന്തിനാണ് എല്ലാ കാര്യത്തിനും സംഘടനയെ കുറ്റം പറഞ്ഞു നടക്കുന്നതെന്നും പ്രസിഡന്‍റ് മോഹൻലാലിനെതിരേ വ്യക്തിപരമായ അധിക്ഷേപം ഉന്നയിക്കുകയാണെന്നും ബാബുരാജ് ആരോപിച്ചു.
ഡബ്ല്യുസിസിക്ക് ഗൂഢ അജണ്ടകളുണ്ടെന്ന് താൻ സംശയിക്കുന്നുവെന്ന് പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുയാണെന്ന് സിദ്ദിഖും പറഞ്ഞു. ഗൂഢ അജണ്ടയില്ലെങ്കിൽ പിന്നെന്തിനാണ് സംഘടനയെ പൊതുജന മധ്യത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നത്. സംഘടനയ്ക്കുള്ളിൽ നിന്ന് സംഘടനയെ മോശമായി ചിത്രീകരിക്കുന്ന പരിപാടിയാണ് ഡബ്ല്യുസിസി നടിമാർ ചെയ്യുന്നതെന്നും സിദ്ദിഖ് കുറ്റപ്പെടുത്തി.
ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിച്ചതായി താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി നടന്‍ സിദ്ധിഖ് വ്യക്തമാക്കി. പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ താന്‍ നല്‍കിയത് പ്രകാരമുള്ളതല്ല. ഇത് കോടതിയുടെ പരിഗണനയിലിരിക്കുന്ന കാര്യമാണ്. കോടതിയില്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നും സിദ്ധിഖ് പറഞ്ഞു. അതേസമയം സംഘടനയെ താറടിക്കാനാണ് ഡബ്ലിയുസിസി അംഗങ്ങളായ നടിമാര്‍ പലപ്പോഴും ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അമ്മ യോഗത്തില്‍ 40 മിനുട്ടോളം ഡബ്ലിയുസിസി ഉന്നയിച്ച വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. ഇതിന്റെ ക്ലിപ്പ് തന്റെ കൈവശമുണ്ട്. എന്നിട്ടും തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് പറയുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും പറഞ്ഞു.
അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് തിരികെ സംഘടനയിലേക്ക് വരാം. അതിന് അവര്‍ അപേക്ഷ നല്‍കണം. അതാണ് അതിന്റെ നടപടിക്രമങ്ങള്‍. രാജിവെച്ചവര്‍ മാപ്പു പറയണമെന്ന കെപിഎസി ലളിതയുടെ പ്രസ്താവന, നാടന്‍ പ്രയോഗമായി കണ്ടാല്‍ മതി. നടിമാര്‍ മാപ്പു പറയേണ്ടതില്ലെന്നാണ് തന്റെ നിലപാടെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. എന്നാല്‍ നടിമാര്‍ തിരികെ വരുന്ന കാര്യം ചര്‍ച്ച ചെയ്യാനായി അമ്മയുടെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കില്ല. ഏതു വിഷയത്തിലും അമ്മ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ദിലീപിനോട് ഞാന്‍ രാജി ആവശ്യപ്പെട്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാജി ദിലീപ് തന്നു, അത് സ്വീകരിച്ചു. വിമന്‍ ഇന്‍ കളക്ടീവ് സിനിമ കുറേ നാളായി ദിലീപിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. അതിന് സാവകാശം വേണമെന്ന് പറഞ്ഞു. തുടര്‍ന്ന് ചിലര്‍ ഈ പ്രശ്‌നം വഷളായി. തുടര്‍ന്ന് ജനറല്‍ ബോഡി വിളിക്കാതെ ദിലീപിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. ജഗീഷും ദീലീപും തമ്മില്‍ അഭിപായവ്യത്യാസമില്ല. കാര്യങ്ങള്‍ പറഞ്ഞത് രണ്ട് രീതിയില്‍ ആണെന്നാണ്. ലീഗല്‍ ഒപ്പീനിയന്‍ കിട്ടാന്‍ വൈകിയതിനാലാണ് ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനം വൈകിയതേനും മോഹൻലാൽ വ്യക്തമാക്കി.
അതേസമയം അമ്മയിലെ പ്രശ്‌നങ്ങള്‍ തന്നിലേക്ക് തിരിയുന്നതില്‍ കടുത്ത അതൃപ്തിയുണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവര്‍ത്തനത്തിലും സംതൃപ്തനല്ല. രേവതി, പാര്‍വതി, പത്മപ്രീയ എന്നിരുമായി സൗഹാര്‍ദ്ദമായ അന്തരീക്ഷമാണ് എനിക്കുള്ളത്. അവരെ നടിമാര്‍ എന്ന് വിളിച്ചത് തെറ്റായി കാണുന്നില്ല. എന്നെ അങ്ങേര് എന്ന് വിളിച്ചതിലും തെറ്റില്ല. അമ്മയിലുളളവര്‍ മറ്റ് സംഘടനയിലുളളവര്‍ പുറത്ത് പോയി ആരോപണം ഉന്നയിക്കുന്നവര്‍ ശരിയല്ല. അക്കാര്യം അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും. അവരുടെ പ്രധാന ആവശ്യം ദിലീപിനെ പുറത്താക്കുക എന്നതായിരുന്നു അത് നടപ്പാക്കിയെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha