മോഹൻലാലിനെതിരായി ഡബ്ല്യുസിസി ഉന്നയിക്കുന്നത് ബാലിശമായ ആരോപണങ്ങളെന്ന് സുഹാസിനി

ദിലീപ് വിഷയത്തിൽ നടൻ മോഹൻലാലിനെതിരായി ഡബ്ല്യുസിസി ഉന്നയിക്കുന്നത് ബാലിശമായ ആരോപണങ്ങളാണെന്ന് തെന്നിന്ത്യൻ താരം സുഹാസിനി. ദിലീപിനെ താര സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് 'അമ്മ പ്രസിഡന്റ് മോഹൻലാലിനെതിരെ രൂക്ഷവിമർശനങ്ങളാണ് ഉയർന്നുവന്നത്. എന്നാൽ തീരുമാനം ഉണ്ടായത് അമ്മയുടെ ജനറൽ ബോഡി യോഗത്തിലാണ്. സംഭവത്തിൽ അകാരണമായി മോഹൻലാലിനെ വലിച്ചിഴക്കരുതെന്നും അദ്ദേഹം കാര്യങ്ങൾ രമ്യമായി പരിഹരിക്കാനേ ശ്രമിച്ചിട്ടുള്ളുവെന്നും സുഹാസിനി പ്രതികരിച്ചു.
ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തിൽ മോഹൻലാൽ തങ്ങളെ നടിമാർ എന്ന് വിളിച്ച് അപമാനിച്ചുവെന്ന് രേവതി പറഞ്ഞിരുന്നു. സംഭവത്തിൽ സുഹാസിനി അതൃപ്തി പ്രകടിപ്പിച്ചു. ഒരു നടിയാണെന്ന് സ്വയം പറയാൻ പോലും തനിക്ക് സന്തോഷമാണുള്ളതെന്നും സുഹാസിനി പ്രതികരിച്ചു. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് എല്ലാവരും നിൽക്കുന്നതെന്നും സുഹാസിനി വ്യക്തമാക്കി.
https://www.facebook.com/Malayalivartha