സിനിമയില്‍ പാട്ടില്ല; മഞ്ജരി ഗ്ലാമറായി

സിനിമയില്‍ പാട്ടില്ലാതായതോടെ ആല്‍ബത്തില്‍ മഞ്ജരി ഗ്ലാമറായി തിളങ്ങി. അയ് അയ് യാ... എന്ന ഹിന്ദി ആള്‍ബമാണ് പുറത്തിറങ്ങിയത്. അതേസമയം മഞ്ജരിക്ക് അഹങ്കാരം ഉള്ളത് കൊണ്ടാണ് എം.ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ ഒഴിവാക്കിയതെന്ന് ആക്ഷേപമുണ്ട്. വിദേശത്ത് നടന്ന സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സലിന് യേശുദാസില്ലാതെ താന്‍ പങ്കെടുക്കില്ലെന്ന് മഞ്ജരി വാശി പിടിച്ചു. എന്നാല്‍ കാശ് വാങ്ങിയെങ്കില്‍ റിഹേഴ്‌സലില്‍ പങ്കെടുക്കണമെന്ന് ജയചന്ദ്രന്‍ പറഞ്ഞതോടെ വഴങ്ങി. ഇത് പോലുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പലരും മഞ്ജരിയെ വിളിക്കാത്തതെന്ന് സിനിമയില്‍ പരസ്യമായ രഹസ്യമാണ്.
ആല്‍ബത്തിന് വേണ്ടി മെയ്ക്ക്ഓവര്‍ നടത്തിയതാണെന്ന് മഞ്ജരി ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ബോളിവുഡ് രീതിയിലാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. റോപ്പ് സോംഗ് രീതിയില്‍ പാട്ട് ചിത്രീകരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചില സുഹൃത്തുക്കള്‍ തുടക്കത്തില്‍ അത് വേണ്ടെന്ന് ഉപദേശിച്ചു. ചിത്രീകരണത്തിന്റെ തുടക്കത്തില്‍ കുറച്ച് പേടിയുണ്ടായിരുന്നു. ജനം എങ്ങനെ ഇത് സ്വീകരിക്കുമെന്നതിനെ കുറിച്ച്. ഗായികയായ ഞാന്‍ വ്യത്യസ്തയായി വരുന്നത് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന് ആശങ്കയുണ്ടായിരുന്നു.
താമസിക്കാതെ ഇത്തരം വീഡിയോകള്‍ കൂടുതല്‍ ചെയ്യുമെന്നും ഗായിക വ്യക്തമാക്കി. സത്യന്‍ അന്തിക്കാടിന്റെ രസതന്ത്രം ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പാടി തിളങ്ങിയിരുന്ന മഞ്ജരി. ഹിന്ദുസ്ഥാനി കച്ചേരിയും അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരിടത്ത് മാത്രം ഒതുങ്ങി നില്‍ക്കാത്തതാണ് പിന്നണി ഗാനരംഗത്ത് നിന്ന് തഴയപ്പെടാന്‍ കാരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha