ലിറ്റില്‍ സൂപ്പര്‍മാന്‍ പിന്‍വലിക്കുന്നുവെന്ന് വിനയന്‍

ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി എന്ന ചിത്രം തിയറ്ററുകളില്‍ നിന്നും പിന്‍വലിക്കുന്നതായി ചിത്രത്തിന്റെ സംവിധായകന്‍ വിനയന്‍. ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി ചിത്രീകരിച്ച് അടുത്ത അവധിക്കാലത്ത് വീണ്ടും റിലീസ് ചെയ്യുമെന്ന് വിനയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. ചിത്രത്തില്‍ വയലന്‍സിന് അമിത പ്രാധാന്യമുണ്ടെന്ന് നേരത്തെ വിവാദമുണ്ടായിരുന്നു. കുട്ടികള്‍ക്ക് നെഗറ്റീവ് ഇന്‍സിപിരേഷന്‍ വരുന്നു എന്ന തോന്നലാണ് ചിത്രം പിന്‍വലിക്കുന്നതിനു പിന്നില്‍.
ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സത്യസന്ധവും യുക്തിഭദ്രവുമായ കഥയാണ് താന്‍ അവതരിപ്പിച്ചതെന്നും സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തടസ്സമൊന്നുമില്ലെന്നും വിനയന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി. ചിത്രത്തിന്റെ പ്രമേയം മൂലം ഒരു കുട്ടിക്കെങ്കിലും മോശമായ ചിന്താഗതി ഉണ്ടാകേണ്ട എന്നതു കൊണ്ടാണ് ക്ലൈമാക്‌സ് മാറ്റാന്‍ തീരുമാനിച്ചതെന്നും ഇതൊരു സാമൂഹ്യപ്രതിബദ്ധതയായി കാണുന്നില്ലെന്നും വിനയന്‍ വ്യക്തമാക്കി. ചിത്രത്തോട് വിയോജിപ്പ് രേഖപ്പെടുത്തി തിരുവനന്തപുരം െ്രെകസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മാത്യു അറേക്കളം സി.എം.ഐ എഴുതിയ കത്തും ഉള്‍പ്പെടുത്തിയാണ് വിനയന്‍ പോസ്റ്റിട്ടിരിക്കുന്നത്.
വിനയന്റെ പോസ്റ്റിന്റെ പൂര്‍ണഭാഗം
\'\'എന്റെ പുതിയ ചിത്രമായ ലിറ്റില്‍ സൂപ്പര്‍മാന്‍ 3ഡി റിലീസ് ചെയ്തതിനു ശേഷം ഓണ്‍ലൈന്‍ മീഡിയയില്‍ കൂടി എനിക്കു തന്ന അഭിനന്ദനങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ആദ്യമേ രേഖപ്പെടുത്തട്ടെ. ടെക്‌നിക്കലി വളരെ വളരെ മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രമാണ് എന്ന റിവ്യു ഏതാണ്ട് എല്ലാ ഭാഗത്തു നിന്നും ഉണ്ടായി. ഒരു ഇഫക്ടും ഇല്ലാത്ത പൊട്ട സിനിമയാണ് ഇതെന്നും ചിലരൊക്കെ എഴുതിക്കണ്ടു. എന്റെ കാര്യത്തില്‍ ഇത്രയും താത്പര്യമെടുത്തു വിമര്‍ശിച്ച അവര്‍ക്കും നന്ദി രേഖപ്പെടുത്തട്ടെ.
മലയാള സിനിമയില്‍ അത്ര പരിചിതമല്ലാത്ത ഒരു പരീക്ഷണം ലിറ്റില്‍ സൂപ്പര്‍മാനിലൂടെ ഞാന്‍ ഒന്നു നോക്കുകയാണ്. ആ വിവരം നിങ്ങളെ അറിയിക്കാന്‍ കൂടിയാണ് ഇപ്പോള്‍ ഈ പോസ്റ്റ് ഇടുന്നത്. ഈ സിനിമയുടെ നിര്‍മ്മാണത്തിലും മറ്റും ഞങ്ങളോട് ഏറ്റവും അധികം സഹകരിച്ച സി. എം. ഐ. സ്‌കൂളുകളുടെ അധികൃതരും സഭയും ഈ ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ 12 വയസ്സുകാരന്‍ തോക്കെടുത്ത് തന്റെ പപ്പയെ കൊന്ന ഘാതകനെ വെടിവെക്കുന്ന രംഗം മാറ്റിയാല്‍ കൊള്ളാമെന്ന് അഭ്യര്‍ത്ഥിക്കുകയും പത്രസമ്മേളനം നടത്തുകയുമുണ്ടായി. റവ്: ഫാ മാത്യു അറേക്കളം പ്രസിദ്ധീകരണത്തിനു നല്‍കിയ കത്തും ഇതിനു താഴെ ഞാന്‍ പോസ്റ്റ് ചെയ്യുന്നു.
ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ സത്യസന്ധവും യുക്തിഭദ്രവുമായ കഥ തന്നെയാണ് അവതരിപ്പിച്ചത് എന്നാണെന്റെ വിശ്വാസം മനപ്പൂര്‍വ്വം മെസ്സേജുകള്‍ക്കു പുറകെ പോകുന്ന ഒരു രീതി എന്റെ ഒരു ചിത്രത്തിലും ഞാന്‍ എടുത്തിട്ടില്ല. പക്ഷെ സിനിമ വളരെ നല്ലതാണെന്നും ഇങ്ങനെ ഒരു അഭിപ്രായ വ്യത്യാസമുണ്ടെന്നും പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുകയും സി. എം. ഐ സഭയുടെ നേരിട്ടുള്ള അഭ്യര്‍ത്ഥനയും മാനിച്ച് ക്ലൈമാക്‌സ് റീഷൂട്ട് ചെയ്ത് ചിത്രം രണ്ടാമത് റിലീസ് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കയാണ്. ഇതൊരു സാമൂഹ്യ പ്രതിബദ്ധതയായിട്ടൊന്നും ഞാന്‍ കാണുന്നില്ല. മറിച്ച് എന്റെ ചിത്രത്തിലെ പ്രമേയം മൂലം ഒരു കുട്ടിക്കെങ്കിലും മോശമായ ചിന്താഗതി ഉണ്ടാകേണ്ട എന്ന തോന്നല്‍ ഉണ്ടായതുകൊണ്ട് മാത്രമാണ് ഈ തിരുത്തലിന് സ്വയം തയ്യാറായത്. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ഉള്ള ഞങ്ങള്‍ക്ക് \'ലിറ്റില്‍ സൂപ്പര്‍മാന്‍\' ഇതേപടി അവതരിപ്പിക്കുന്നതില്‍ യാതൊരു തടസ്സവുമില്ല.
ചിത്രത്തിന്റെ ക്വാളിറ്റിയില്‍ അത്രയ്ക്കു വിശ്വാസമുള്ളതുകൊണ്ട് മാത്രമാണ് നാളെ മുതല്‍ തീയറ്ററില്‍ നിന്നു പിന്‍വലിച്ച് പുതിയ ക്ലൈമാക്‌സോടുകൂടി അടുത്ത വെക്കേഷന്‍ കാലത്ത് റിലീസ് ചെയ്യാന്‍ തീരുമാനിച്ചത് 3ഡി ചിത്രമായ \'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍\' നേരത്തെ ഇങ്ങനെ വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഹാഫിലെ ഗ്രാഫിക്‌സ് മേന്‍മ സെക്കന്‍ഡ് ഹാഫിലും കുറച്ചുകൂടി ഉള്‍കൊള്ളിച്ചായിരിക്കും പുതിയ സൂപ്പര്‍മാന്റെ വരവ്.
എന്റെ പരീക്ഷണങ്ങളേയും പുതുമകളേയും എന്നും സ്വീകരിച്ച് പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങളുടെ സപ്പോര്‍ട്ട് ഇക്കാര്യത്തിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. \'\'
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha