നീനാക്കുറുപ്പ് ഭര്‍ത്താവുമായി അകന്നു

പഴയകാല സിനിമാ, സീരിയല്‍ നടി നീനാക്കുറുപ്പ് ഭര്‍ത്താവ് കണ്ണനുമായി അകന്നു. എന്നാല്‍ വിവാഹബന്ധം വേര്‍പെടുത്താന്‍ ഇരുവരും തയ്യാറായില്ല. വേറെയാണ് താമസമെങ്കിലും ഇരുവരും മിക്കപ്പോഴും കാണും. മകള്‍ക്ക് വേണ്ടിയാണ് എപ്പോഴും കാണുന്നതെന്ന് അവര്‍ പറഞ്ഞു. മകള്‍ക്ക് രണ്ട് പേരെയും മിസ്സ് ചെയ്യാതിരിക്കാന്‍ ഇരുവരും ശ്രദ്ധിക്കാറുണ്ട്.
കൊച്ചിയില്‍ സീ ഫുഡ് എക്‌സ്‌പോട്ടിങ് ബിസ്‌നസുകാരന്‍ കണ്ണനുമായുള്ള വിവാഹം നീന സ്വന്തം ഇഷ്ടത്തിനെടുത്ത തീരുമാനമായിരുന്നു. ഒരുമിച്ച് ജീവിക്കാന്‍ പ്രയാസമാണെന്ന് തോന്നിയപ്പോള്‍ ഇരുവരും രണ്ട് വീടുകളിലേക്ക് മാറി. പക്ഷെ നിയമപരമായി പരിഞ്ഞില്ല.
സിനിമാ നടിമാര്‍ക്കിടയില്‍ വിവാഹ മോചനങ്ങള്‍ കൂടിവരുമ്പോള്‍ നീന വ്യത്യസ്തയാകുകയാണ്. നീനയും മോളും കൊച്ചിയില്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് കണ്ണന്‍ താമസിക്കുന്നത്.
എന്നും ഓഫീസില്‍ നിന്ന് മടങ്ങുമ്പോള്‍ കണ്ണന്‍ മോളെ കാണും. അവളുടെ എന്ത് ആവശ്യത്തിനും അയാള്‍ എത്തും. ബന്ധം ഒഴിയണം എന്നുള്ളത് അത്ര നിര്‍ബന്ധമായ കാര്യമാണെന്ന് തോന്നുന്നില്ലെന്ന് നീന പറഞ്ഞെന്നാണ് ഇവരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. വ്യത്യസ്തമായ ചിന്താഗതിയും കാഴ്ചപ്പാടുമൊക്കെയുള്ള രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ചിലര്‍ക്കത് അഡ്ജസ്റ്റ് ചെയ്ത് പോകാന്‍ പറ്റും. മറ്റുചിലര്‍ക്ക് പറ്റില്ല. അവര്‍ വേര്‍പിരിയും.
ഇതുമല്ലാത്ത മറ്റൊരു കൂട്ടരുണ്ട്. അകന്നു ജീവിച്ചാല്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റുന്നവര്‍. അക്കൂട്ടത്തിലാണ് തങ്ങള്‍ എന്നാണ് നടി പറയുന്നത്.
ഇരുവരും പരസ്പരം ഫോണ്‍ ചെയ്യാറുണ്ട്, ഇടയ്ക്ക് കാണാറുണ്ട്, ഒരുമിച്ച് ഷോപ്പിങ്ങിന് പോകാറുമുണ്ട്. ഇതൊക്കെയാണെങ്കിലും ഒരുമിച്ച് താമസിക്കുമ്പോള്‍ ഭയങ്കര വഴക്കാണ്.
ദിവസവും ഇതിന്റെ ടെന്‍ഷനാണ്. ഇങ്ങനെപോയാല്‍ വയസ് കാലത്ത് ഓര്‍ക്കാന്‍ പറ്റിയ ഒരു നല്ല ദിവസം പോലും ഉണ്ടാകില്ല. അങ്ങനെയാണ് മാറിത്താമസിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രശ്‌നങ്ങളില്ല. കണ്ണന്‍ ഇഷ്ടത്തിന് ജീവിക്കുന്നു. നീന അവരുടെ ഇഷ്ടത്തിനും. പക്ഷേ, മോളുടെ കാര്യം വരുമ്പോള്‍ രണ്ടുപേരും വിട്ടുവീഴ്ചയ്ക്കില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha