വിനീതനായി അപേക്ഷിക്കുന്നു, ഇങ്ങനെ പേരിടരുത്… താനറിയാതെ തന്റെ ചിത്രത്തിന് നാട്ടുകാര്‍ പേരിട്ടു!

വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ പേരറിയാനുള്ള നെട്ടോട്ടത്തിലായിരുന്നു സോഷ്യല്‍ മീഡിയ. കിട്ടിയ പാതി കിട്ടാത്ത പാതി അവര്‍ തട്ടിവിട്ട പേര്, ചിത്രത്തിന്റെ സംവിധായകന്‍ തന്നെ തിരുത്തുകയാണ്.
താനറിയാതെ തന്റെ ചിത്രത്തിന് പേരിട്ടെന്ന് പ്രമുഖ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ തന്റെ ചിത്രത്തിന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പേരിട്ടിരുന്നു. താനറിയാതെ തന്റെ ചിത്രത്തിന് പേരിട്ട വിരുതരുടെ തമാശയ്ക്ക് എല്ലാ ഭാവുകങ്ങളും സത്യന്‍ അന്തിക്കാട് നേരുന്നുണ്ട്. താന്‍ ഇതുവരെ സിനിമയ്ക്ക് പേരിട്ടിട്ടില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.സാധാരണയായി ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ സത്യന്‍ അന്തിക്കാട് ചിത്രങ്ങള്‍ക്ക് പേരിടാറുള്ളൂ. എന്നാല്‍ ഇത്തവണ പതിവ് തെറ്റിച്ച് ചിത്രീകരണം തുടങ്ങിയ ഘട്ടത്തില്‍ തന്നെ സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേരിട്ടു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. \'വിനീതമായി അപേക്ഷിക്കുന്നു\' എന്നാണ് ചിത്രത്തിന്റെ പേര് എന്നും ആരോ തട്ടിവിട്ടു. ഇത് പിന്തുടര്‍ന്ന് പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളില്‍ മഞ്ജു വാര്യര്‍ വിനീതയായി അപേക്ഷിക്കുന്നു എന്നും മോഹന്‍ലാല്‍ വിനീതനായി അപേക്ഷിക്കുന്നു എന്നുമൊക്കെ കാണിച്ച് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ സത്യന്‍ അന്തിക്കാടിന്റെ വിശദീകരണം വന്നതോടെ പുതിയ പേരിനായി വീണ്ടും പരക്കം പായുകയാണ്.
16 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജുവിന്റെ രണ്ടാം വരവിലെ രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മഞ്ജു വാര്യര്‍ അഭിഭാഷകയായി അഭിനയിക്കുന്നു. നടന്‍ രവീന്ദ്രന്റെ കഥയ്ക്ക് രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha