സദാചാര പോലീസിങ്ങിനെതിരെ തുറന്നെഴുതി മോഹന്‍ലാല്‍

സാക്ഷരരായ മലയാളികളുടെ അപരിഷ്‌ക്രിതമായ സദാചാര വിചാരങ്ങളെ വിമര്‍ശിച്ച് മോഹന്‍ലാല്‍. സദാചാരത്തിന്റെ പകയും പൂക്കളും എന്ന തന്റെ പുതിയ ബ്ലോഗിലാണ് ലാലേട്ടന്റെ വിമര്‍ശനം. സദാചാരം എന്നാല്‍ ഒരു വ്യക്തിയോ സംഘടനയോ നിശ്ചയിക്കേണ്ട ഒരു കാര്യമല്ലെന്ന് ബ്ലോഗില്‍ മോഹന്‍ലാല്‍ കുറിക്കുന്നു.
സദാചാരം എന്ന് പറഞ്ഞ് എന്തൊക്കെ അക്രമമാണ് നാം മലയാളികള്‍ കാട്ടികൂട്ടുന്നത്. പ്രാകൃതഗോത്ര രീതിയാണിത്. നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാരപോലീസാവുന്നത് എത്രമാത്രം ലജ്ജാകരമാണ്. നമ്മുടെ സദാചാരത്തിന് ചില കാവലാളുകള്‍ വന്നിരിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളും മതനേതാക്കളും സദാചാരസംരക്ഷണ സേനയായി രംഗത്തുവന്നു കഴിഞ്ഞു. ഇവരാരും ഇത്ര വീര്യത്തോടെ ഒരു പൊതുപ്രശ്‌നത്തിലും ഇടപെട്ട് കണ്ടിട്ടില്ല. രാഷ്ട്രീയപാര്‍ട്ടികളോ മതാധ്യക്ഷന്മാരോ അല്ല നമ്മുടെ നിയമപാലകര്‍. അവര്‍ നിയമം കയ്യിലെടുക്കുമ്പോഴാണ് നാട് കലഹത്തിലേക്ക് വീഴുന്നത്.
ചുംബന സമരത്തെ പ്രകീര്‍ത്തിക്കുന്നില്ല. എന്നാല്‍ ചുംബനമെന്നത് വൈകൃതമാണെന്ന തോന്നസലിനെ വിമര്‍ശിച്ചാണ് ലാല്‍ എഴുതിയിരിക്കുന്നത്. സ്ത്രീയും പുരുഷനും തമ്മില്‍ സെക്‌സ് മാത്രമെ നടക്കുന്നുളഅളൂ എന്ന് ചിന്തിക്കുന്നവര്‍ ലോകത്ത് മലയാളികള്‍ മാത്രമായിക്കാം എന്നും ലാലേട്ടന്‍ കുറ്റപ്പെടുത്തുന്നു
പരസ്പരം ചുംബിക്കാന്‍ നമുക്ക് അവകാശമുണ്ട്. ചുംബിക്കാതിരിക്കാനും. എന്നാല്‍ നിങ്ങള്‍ എന്റെ കണ്‍മുന്നില്‍ വച്ച് ചുംബിക്കരുത് എന്ന് പറയാന്‍ എനിക്ക് ഒരവകാശവുമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്ന് ഞാനാണ് മാറിപ്പോകേണ്ടത്. അതാണ് മര്യാദ, മാന്യത എന്നു പറഞ്ഞാണ് മോഹന്‍ലാല്‍ ബ്ലോഗ് അവസാനിപ്പിക്കുന്നത്.
മോഹന്‍ലാലിന്റെ ബ്ലോഗ് പൂര്‍ണമായി വായിക്കാന്‍
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha