രജനിയുടെ ലിങ്ക കേരളത്തിലേക്കില്ല

രജനികാന്തിന്റെ ലിങ്ക കേരളത്തിലേക്കില്ല. ഈമാസം 12ന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യുമ്പോള്‍ കേരളത്തില്‍ മാത്രം ഉണ്ടാകില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ട്. രജനി ചിത്രമായ കൊച്ചടയാന്‍ ഉണ്ടാക്കിയ നഷ്ടം നികത്താതെ ഇവിടെ റിലീസ് ചെയ്യേണ്ടെന്നാണ് വിതരണക്കാരുടെ തീരുമാനം. കൊച്ചടിയാന്‍ 12 കോടിക്കാണ് കേരളത്തിന് വിറ്റത്. രഅതിന്റെ പത്തിലൊന്നു പോലും തിരിച്ചുകിട്ടിയില്ല. ഈ നഷ്ടം നികത്താതെ ലിങ്ക വിതരണത്തിനെടുക്കേണ്ട എന്നാണ് അസോസിയേഷന്‍ തീരുമാനം.
ഇറോസ് ഇന്റര്‍നാഷനലാണ് 120 കോടിക്ക് ചിത്രത്തിന്റെ വിതരണാവകാശം വാങ്ങിയത്. ഏകദേശം 5000 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുക. റിലീസിനു മുന്‍പ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് നിര്‍മാതാക്കള്‍. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുമെന്ന് നിര്‍മാതാക്കള്‍ക്ക് പേടുയുണ്ട്. മുന്‍പും രജനി ചിത്രങ്ങള്‍ക്ക് ഇതേ പ്രശ്‌നമുണ്ടായിട്ടുണ്ട്. ബാഷ, കുചേലന്‍ എന്നീ ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ രജനീകാന്ത് നേരിട്ടു നഷ്ടം നികത്തിയിരുന്നു.
രജനികാന്തിന്റെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ 12. അന്ന് കേരളത്തിലെ ഫാന്‍സുകാര്‍ രജനിയുടെ ഫല്‍ക്‌സില്‍ പാലൊഴുക്കണമെങ്കില്‍ ചിലപ്പോള്‍ തമിഴ്‌നാട്ടില്‍ പോകേണ്ടിവരും. എന്നാല്‍ രജനികാന്ത് തന്നെ നേരിട്ട് ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. കേരളത്തിലെ ആരാധകരും തിയറ്റര്‍ ഉടമകളും അതിനായി കാത്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha