വെട്ടം നായികയുടെ ഐറ്റം ഡാന്‍സ് ഹിറ്റാവുന്നു

ആദ്യമായി പ്രിയദര്‍ശന്‍ ചിത്രത്തില്‍ നായകനാവുന്നതിന്‍രെ ത്രില്ലിലാണ് ജയസൂര്യ. പക്ഷേ ഈ ചിത്രത്തിന്റെ പ്രത്യേകത വെട്ടമെന്ന പ്രിയദര്‍ശന്‍ ചിത്രത്തിലൂടെ നായികയായിയെത്തിയ ഭാവന പാണിയുടെ ഐറ്റം ഡാന്‍സാണ്.
ആമയും മുയലും എന്ന ചിത്രത്തിലാണ് വെട്ടം നായികയുടെ കാണകൊമ്പിലെ എന്ന ഐറ്റം ഡാന്‍സുള്ളത്. ഏറെ നാളിന് ശേഷമാണ് വെട്ടം നായിക മലയാളത്തിലെത്തുന്നത്. ജയസൂര്യക്ക് പുറമേ ഇന്നസെന്റും നെടുമുടി വേണുവും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ശനിയാഴ്ച പുറത്തിറങ്ങിയിരുന്നു. ചിത്രം ഒരു കോമഡി ത്രില്ലര്‍ ആയിരിക്കുമെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്.
പ്രിയന്‍ദര്‍ശന്‍ ഒരുക്കിയ മലയാള ചിത്രങ്ങളെല്ലാം കഴിഞ്ഞ കുറേകാലങ്ങളായി പരാജയങ്ങളായിരുന്നു. അടുത്തിടെ മോഹന്‍ലാലിനെ നായകനാക്കിയെടുത്ത ഗീതാജ്ഞലി പ്രതീക്ഷത്ര വിജയമായില്ല. അതിനാലാണ് യുവനായകന്‍നാരെ വെച്ച് കോമഡിചിത്രമൊരുക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha