പൃഥ്വിരാജ് ഫുട്‌ബോള്‍ പഠിക്കുന്നു

പൃഥ്വിരാജിനെ ഇപ്പോള്‍ പുറത്തെങ്ങും കാണേറേയില്ല, സുഹൃത്തുക്കളും സിനിമാ പ്രവര്‍ത്തകരും അന്വേഷിച്ചപ്പോള്‍ ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസം ഐ എം വിജയനുമൊത്ത് കളിക്കുന്ന തിരക്കിലാണ് താരം. സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ തലയ്ക്ക് പിടിച്ച് താരം സിനിമ വിട്ട് കളത്തിലിറങ്ങുകയാണെന്ന് കരുതരുത്. ഫുട്‌ബോള്‍ വിഷയമാകുന്ന തന്റെ പുതിയ സിനിമയില്‍ കളിക്കാരന്റെ കാല്‍ ചലനങ്ങളും ശാരീരികക്ഷമതയും നീക്കങ്ങളും വശത്താക്കാനാണ് താരം വിജയന്റെ ശിഷ്യത്വം സ്വീകരിച്ചിരിക്കുന്നത്.
ഏറെ സെലക്ടീവായി മാത്രം അഭിനയിക്കുന്ന പൃഥ്വിരാജ് തന്റെ കഥാപാത്രത്തിനനുസരിച്ച് എന്ത് റിസ്‌ക്ക് എടുക്കാനും തയ്യാറാവും. കേരളത്തിന്റെ ഫുട്‌ബോള്‍ മെക്കയില്‍ നിന്നും സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ജാമേഷ് കോട്ടയ്ക്കലിന്റെ ആദ്യ ചിത്രത്തിലെ നായകനാണ് പൃഥ്വി. അതും എക്കാലത്തെയും ഇന്ത്യയൂടെ മികച്ച ഫുട്‌ബോളര്‍മാരില്‍ ഒരാളായ ഐ എം വിജയന് കീഴില്‍. ഏത് മലപ്പുറം കാരന്റെ ആദ്യ പ്രണയം ഫുട്‌ബോളാണെന്നത് പോലെ ആദ്യ ചിത്രത്തില്‍ ജാമേഷും കേരളത്തിന്റെ ഫുട്‌ബോള്‍ ആരാധനയാണ് വിഷയമാക്കുന്നത്. ചിത്രത്തില്‍ പൃഥ്വിക്കൊപ്പം നമ്മുടെ പ്രിയതാരങ്ങളായി കടന്നു പോയ പല വെറ്ററന്‍ താരങ്ങളും ചില ആഫ്രിക്കന്‍ കളിക്കാരും വേഷമിടുന്നുണ്ട്.
ഐഎം വിജയന് പുറമേ അദ്ദേഹത്തിന്റെ കളത്തിലെ ഏറ്റവും വലിയ സുഹൃത്തുക്കളായിരുന്ന ജോപോള്‍ അഞ്ചേരിയും യു ഷറഫലിയും സിനിമയില്‍ പൃഥ്വിക്കൊപ്പം കളിക്കാനിറങ്ങും. നാട്ടുമ്പുറത്തെ കളിയരങ്ങിലും കോളേജ് തട്ടകത്തിലുമൊക്കെ കളി ജീവിതം ചാമ്പലാക്കിയ ഫുട്‌ബോള്‍ താരങ്ങളുടെ ജീവിതം കോറിയിടുന്ന സിനിമയുടെ തിരക്കഥ തയ്യാറാക്കിയിട്ടുള്ളത് അജയ് കുമാറാണ്. ലബനീസ് മോഡല്‍ നായികയാകുമെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha