ജയസൂര്യയ്ക്ക് സാധിച്ചു; പക്ഷെ സൗബിനെക്കുറിച്ചു ഓർക്കുമ്പോൾ എന്നും ആ വിഷമം ഉണ്ട്; ഷൈജു ദാമോദരൻ

ഈ പ്രാവശ്യത്തെ മികച്ച നടനുള്ള സംസ്ഥാന സിനിമ പുരസ്‌കാരം നേടിയ നടന്മാരായ ജയസൂര്യ, സൗബിൻ എന്നിവരുടെ പുരസ്‌കാര നേട്ടത്തിന് ഒരു സാമ്യമുണ്ട്. ഇരുവർക്കും അവാർഡ് നേടി കൊടുത്ത് ഫുട്ബോളിന്റെ കഥ പറഞ്ഞ സിനിമകളാണ്. ഫുട്ബോൾ സാന്നിധ്യം സംസ്ഥാന അവാർഡിലും പ്രതിഫലിച്ചപ്പോൾ ആ സന്തോഷം പങ്കുവെച്ച് കേരളം ഫുട്ബോളിന്റെ ശബ്ദമായി മാറിയ ഷൈജു ദാമോദരൻ. ക്യാപ്റ്റൻ എന്ന ചിത്രം റിലീസ് ചെയ്ത സമയത്ത് കൊച്ചിയിലെ മഞ്ഞപ്പടയ്ക്ക് മുന്നിലേക്ക് ജയസൂര്യ എത്തിയിരുന്നു.
അന്ന് ഓൺ ഗ്രൗണ്ട് അഭിമുഖത്തിനായാണ് ഷൈജുവും ജയസൂര്യയും ഗാലറിക്ക് മുന്നിൽ വന്നുനിന്നത്. കേരളത്തിലെ കളിപ്പന്ത് പ്രേമികൾ വി.പി. സത്യനും ജയസൂര്യയ്ക്കും വേണ്ടി ആർപ്പുവിളിച്ചു. ജയസൂര്യയ്ക്കൊപ്പം അവാര്‍ഡ് പങ്കിട്ട സൗബിനെ കൊച്ചിയിലെ മൈതാനത്ത് എത്തിക്കാൻ സാധിക്കാഞ്ഞതിന്റെ വിഷമവും ഷൈജു പങ്കുവെച്ചു.
ഷൈജുവിന്റെ കുറിപ്പ്: കൊച്ചിയുടെ കളിക്കോട്ട അന്ന് കൂടുതൽ ശബ്ദായമാനമായിരുന്നു. 2018 ഫെബ്രുവരിയിലെ ഐഎസ്എൽ സന്ധ്യകളിലൊന്നിൽ ഞാനും ജയസൂര്യയും ഓൺ ഗ്രൗണ്ട് ഇന്റർവ്യൂവിനായി നിറഞ്ഞ ഗാലറിക്കു മുന്നിൽ വന്നു നിന്ന നിമിഷങ്ങൾ. ആരാധകർ , അവർ ഒരു വർഷം മുമ്പു തന്നെ തീർച്ചപ്പെടുത്തിക്കഴിഞ്ഞിരുന്നു...അദ്ദേഹമത് നേടും.. ഈ കേൾക്കുന്നത് Congratulations in Advance.....ആണ്. നിർഭാഗ്യവശാൽ എനിക്ക് ഇതേയിടത്ത് സൗബിനെ എത്തിക്കാൻ സാധിച്ചില്ല ,എന്നത് ഇതിനിടയിലും ഒരു കൊച്ചു സങ്കടമായി അവശേഷിക്കുന്നു.’–ഷൈജു പറഞ്ഞു.
ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റൻ വി.പി. സത്യന്റെ കഥ പറഞ്ഞ ക്യാപ്റ്റനിലെ അഭിനയത്തിന് ജയസൂര്യയ്ക്കും സുഡാനി ഫ്രം നൈജീരിയയിലെ ഫുട്ബോൾ ടീം മാനേജറായി വേഷമിട്ട സൗബിനുമായിരുന്നു ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം.
https://www.facebook.com/Malayalivartha