സിനിമ എന്റെ ജീവിതം മാറ്റി മറിച്ചു;പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായി, വീടു വച്ചു; എല്ലാം സിനിമയിലൂടെ; - അപ്പാനി ശരത്

അങ്കമാലി ഡയറീസിൽ നിന്ന് ആരംഭിച്ച നടൻ അപ്പാനി ശരതിന്റെ സിനിമ ജീവിതം മലയാളത്തിനപ്പറം കുതിച്ചുയരുകയാണ്. 12 ചിത്രങ്ങളാണ് രണ്ട് വർഷം കൊണ്ട് ചെയ്തത്. മലയാളത്തിന് പുറമേ തമിഴകവും അപ്പാനിയെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. തൻറെ ആരംഭ കാലത്ത് തന്നെ മണിരത്‌നത്തെപ്പോലുള്ള ലെജൻഡറി സംവിധായകനൊപ്പം ജോലി ചെയ്യാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നുവെന്ന് അപ്പാനി പറഞ്ഞു.
ഇന്നത്തെ കാലത്ത് നാടകത്തില്‍ നിന്ന് സിനിമയിലേക്ക് വരുന്ന അഭിനേതാക്കള്‍ സിനിമയില്‍ കുറവാണ്. എന്നാല്‍ അപ്പാനി ശരതിന്റെ കഥ അങ്ങനെയല്ല. അടിസ്ഥാനപരമായി താനൊരു നാടക വിദ്യര്‍ഥിയാണെന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു. അതേസമയം, സിനിമ നല്‍കിയ ചില സൗഭാഗ്യങ്ങള്‍ ജീവിതം മാറ്റി മറിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രണയിച്ച പെണ്ണിനെ വിവാഹം കഴിക്കാനായത് സിനിമ നല്‍കിയ സൗഭാഗ്യങ്ങള്‍ കൊണ്ടാണ്. അല്ലെങ്കില്‍ പ്രണയം പ്രണയമായി തന്നെ അവസാനിക്കുമായിരുന്നു. പുതിയ വീടും ഫ്‌ളാറ്റുമൊക്കെ സ്വന്തമാക്കി. അച്ഛനും അമ്മയും ഭാര്യയും എല്ലാവരും സന്തോഷത്തോടെ ജീവിക്കുന്നു. ഇതൊക്കെ സിനിമ എനിക്ക് തന്നതാണ്'- അപ്പാനി ശരത് പറഞ്ഞു.
പിന്നെ കൃത്യസമയത്ത് വയറു നിറയെ ഭക്ഷണം കഴിക്കാൻ പറ്റും. നാടകം ഓട്ടമാണ്. ഒരു സ്‌റ്റേജില്‍ നിന്ന് മറ്റൊരു സ്‌റ്റേജിലേക്ക്. ഭക്ഷണം കഴിച്ചാല്‍ കഴിച്ചു അത്രയേ പറയാനാകൂ. സിനിമയിലും ചിലപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. കൃത്യസമയത്ത് ഷൂട്ട് തീര്‍ക്കാന്‍ ദിവസം മുഴുവന്‍ ഷൂട്ട് ചെയ്യും. ഡ്യൂപ്പൊന്നും ഇടാതെയാണ് ഞാന്‍ ഫൈറ്റ് ചെയ്യാറുള്ളത്. എന്നാല്‍ പോലും വിശ്രമിക്കാന്‍ സമയം കിട്ടാറുണ്ട്. അദ്ദേഹം കൂട്ടിച്ചേത്തു .
https://www.facebook.com/Malayalivartha