എന്റെ ജീവിതത്തിന്റെ സംഗീതമായ സ്ത്രീ: കാമുകിക്ക് പ്രണയപൂര്‍വ്വം ആശംസകളുമായി ഗോപി സുന്ദര്‍

പ്രണയിനിയും ജീവിത പങ്കാളിയുമായ ഗായിക അഭയ ഹിരണ്‍മയിക്ക് വനിതാദിനാശംസകള്‍ നേര്‍ന്ന് ഗോപി സുന്ദര്‍. 'എന്റെ എല്ലാ സംഗീതത്തിനു പിന്നിലെയും സ്ത്രീ' എന്ന കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്ത ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
'ഏതൊരാളുടെയും വിജയത്തിനു പിന്നില്‍ എപ്പോഴും ഒരു സ്ത്രീയുണ്ടാകും. നമ്മളെ മനസ്സിലാക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ. താങ്കളുടെ ജീവിതത്തില്‍ ഇവര്‍ ഒരു വിളക്കാകട്ടെ. എപ്പോഴും സന്തോഷമായിരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ' എന്നാണ് ചിത്രത്തിന് ആരാധകരുടെ കമന്റുകള്‍. നേരത്തെയും ഹിരണ്‍മയിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഗോപി സുന്ദര്‍ പങ്കുവച്ചിരുന്നു.
പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താറുണ്ട്. ഗോപി സുന്ദറിന്റെ സംഗീതത്തില്‍ ഹിരണ്‍മയി ആലപിച്ച 'ഖല്‍ബില് തേനൊഴുകണ കോഴിക്കോട്' എന്ന ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു.
https://www.facebook.com/Malayalivartha