കഴിഞ്ഞ മാസം വരെ പൃഥ്വിരാജ് സംവിധായകന്‍, ഷാജോണ്‍ നടന്‍ ; ഇനി ഷാജോണ്‍ ആക്ഷന്‍ പറയും പൃഥ്വിരാജ് നടിക്കും

ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ അഭിനയത്തിലേക്ക് മടങ്ങി പൃഥ്വിരാജ്. നടന്‍ കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. സിനിമയുടെ പൂജ ഇന്നലെ നടന്നു. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
കൂടാതെ പ്രയാഗ മാര്‍ട്ടിന്‍, ഐമ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മാജിക് ഫ്രെയ്മിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം ഒരുക്കുന്നത്. രണ്ട് വര്‍ഷം മുന്‍പാണ് ബ്രദേഴ്‌സ് ഡേയുടെ തിരക്കഥയുമായി ഷാജോണ്‍ പൃഥ്വിരാജിനെ സമീപിക്കുന്നത്. തിരക്കഥ ഇഷ്ടമായതോടെയാണ് ഷാജോണിനോട് തന്നെ സംവിധാനം ചെയ്യാന്‍ പൃഥ്വി ആവശ്യപ്പെടുകയായിരുന്നു.
പൃഥ്വിരാജിന്റെ ലൂസിഫറില്‍ ഷാജോണ്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വിരാജിന്റെ സംവിധായക മികവിനെ പുകഴ്ത്തിക്കൊണ്ട് ഷാജോണ്‍ രംഗത്തെത്തിയിരുന്നു. 20 വര്‍ഷം മുന്‍പ് മിമിക്രി വേദിയിലൂടെയാണ് ഷാജോണ്‍ സിനിമയിലേക്ക് എത്തുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ഷാജോണ്‍ ദൃശ്യത്തിലെ പൊലീസുകാരനായി വലിയ കയ്യടിയാണ് നേടിയത്.
https://www.facebook.com/Malayalivartha