അടൂര്‍ ഭാസി പാവം, അങ്ങേരെകൊണ്ട് ഇതിനൊന്നും കഴിയില്ല: കെപിഎസി ലളിതയെ തള്ളി കവിയൂര്‍ പൊന്നമ്മ

കെ.പി.എ.സി ലളിതയുടെ അടൂര്‍ഭാസിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ വിശ്വസിക്കില്ലെന്ന് മലയാള സിനിമയിലെ മുതിര്‍ന്ന നടി കവിയൂര്‍ പൊന്നമ്മ. ഒരു അഭിമുഖത്തിലായിരുന്നു കവിയൂര്‍ പൊന്നമ്മയുടെ പ്രതികരണം. താന്‍ ഇതുവരെ അത് അറിഞ്ഞില്ലെന്നും ഒരിക്കലും അത് വിശ്വസിക്കില്ലെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.
അങ്ങേര് പാവം മനുഷ്യന്‍. അങ്ങേരെ കൊണ്ടൊന്നും...(ചിരിക്കുന്നു). ഞാന്‍ വിശ്വസിക്കില്ല. അങ്ങേര്‍ക്ക് അതൊന്നും പറ്റില്ലാന്നുള്ളതാണ്. ഇന്‍ഡസ്ട്രി മുഴുവനും അറിയാവുന്ന കാര്യമാണത്. അപ്പോ നമ്മളിതൊക്കെ എങ്ങനാ വിശ്വസിക്കുന്നേ? എനിക്കറിയില്ല; -കവിയൂര്‍ പൊന്നമ്മ പറയുന്നു.
എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് അടൂര്‍ഭാസിയെ കുറിച്ച് കെ.പി എസ്.സി ലളിതയുടെ വെളിപ്പെടത്തലുകള്‍ ചര്‍ച്ചയായത്. ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും തന്നെ ഒഴിവാക്കുകയായിരുന്നു എന്നായിരുന്നു ലളിതയുടെ വെളിപ്പെടുത്തല്‍.
'ഭാസി അണ്ണന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങാത്തതു കൊണ്ട് പല സിനിമകളില്‍ നിന്നും എന്നെ ഒഴിവാക്കി. അന്നത്തെ കാലത്ത് നസീര്‍ സാറിനെക്കാള്‍ സ്വാധീനവും പ്രാപ്തിയും അടൂര്‍ഭാസിക്കുണ്ടായിരുന്നു. ഒരിക്കല്‍ സുഹൃത്തുക്കളുമായി വീട്ടിലെത്തി വളരെയധികം മദ്യപിക്കാന്‍ തുടങ്ങി. ഒടുവില്‍ ഛര്‍ദ്ദിച്ച് അവശനായ അദ്ദേഹത്തെ ബഹദൂറിക്ക (നടന്‍ ബഹദൂര്‍) എത്തിയാണ് അവിടെ നിന്നും മാറ്റിയത്. പിന്നെയും ശല്യം തുടങ്ങിയപ്പോള്‍ സഹികെട്ട് അന്ന് മലയാളത്തില്‍ നിലവിലുണ്ടായിരുന്ന സിനിമാ സംഘടനയായ ചലച്ചിത്ര പരിഷത്തില്‍ ഞാന്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ അടൂര്‍ഭാസിക്കെതിരെ പരാതി നല്‍കാന്‍ നീ ആരെന്ന് ചോദിച്ച് സംഘടനയുടെ അദ്ധ്യക്ഷനായ നടന്‍ ഉമ്മര്‍ ശകാരിക്കുകയായിരുന്നു. നട്ടെല്ലുണ്ടോ നിങ്ങള്‍ക്ക് ഈ സ്ഥാനത്തിരിക്കാന്‍ എന്ന് ഒടുവില്‍ എനിക്ക് ഉമ്മറിക്കയോട് ചോദിക്കേണ്ടി വന്നു' കെ.പി.എ.സി.
https://www.facebook.com/Malayalivartha