മന്ത്രിയുടെ വാഹനത്തിനു പിറകെ പോയ നടന്‍ ആസിഫിന്റെ കാര്‍ പോലീസ് പിടികൂടി

മന്ത്രി ജയലക്ഷ്‌മിയുടെ വാഹനത്തിനു പിറകെ ഹെഡ്‌ലൈറ്റിട്ട് കാറില്‍ സഞ്ചരിച്ച നടന്‍ ആസിഫ് അലിയുടെ കാര്‍ പോലീസ് കസ്‌റ്റഡിയിലെടുത്തു. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ ദേശീയ പാത പൂക്കിപ്പറമ്പിന് സമീപമാണ് സംഭവം. കോഴിക്കോട്ടുനിന്ന് കൊച്ചിയിലേക്ക് തന്റെ ബി.എം.ഡബ്ല്യു കാറിലാണ് ഹെഡ്‌ലൈറ്റിട്ട് ആസിഫ് സഞ്ചരിച്ചിരുന്നത്. മന്ത്രി ജയലക്ഷ്‌മി ഔദ്യോഗിക വാഹനത്തിന് എസ്‌കോര്‍ട്ട് പോയ പോലീസ് ജീപ്പില്‍ നിന്ന് അടുത്ത സ്റ്റേഷനിലേക്ക് ഈ വിവരം കൈമാറുകയും തിരൂരങ്ങാടി പോലീസെത്തി വാഹനം കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഒരു മണിക്കൂറോളം താരത്തിന് പോലീസ് സ്‌റ്റേഷനില്‍ ഇരിക്കേണ്ടി വന്നു.
പോലീസ് സഭ്യമല്ലാത്ത ഭാഷയില്‍ തന്നോട് സംസാരിച്ചതായി ആസിഫ് പറഞ്ഞു. ബി.എം.ഡബ്ല്യു കാറിന് എഞ്ചിനൊപ്പം ലൈറ്റ് തെളിയുന്ന സംവിധാനമാണ് ഉള്ളതെന്ന് ആസിഫ് പറഞ്ഞു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് തെറ്റിദ്ധാരണ നീങ്ങിയ ശേഷം പോലീസ് കാര്‍ വിട്ടു കൊടുത്തു. ആസിഫിനെ കൂടാതെ ഡ്രൈവറും കാറില്‍ ഉണ്ടായിരുന്നു. തന്റെ വിവാഹം ക്ഷണിക്കുന്നതിനുവേണ്ടിയാണ് ആസിഫ് കോഴിക്കോടെത്തിയത്.
https://www.facebook.com/Malayalivartha