പിക്കറ്റ് 43യില്‍ പൃഥിരാജിനെ നായകനായി നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍

തന്റെ പുതിയ ചിത്രത്തില്‍ പൃഥിരാജിനെ നായകനായി നിര്‍ദ്ദേശിച്ചത് മോഹന്‍ലാലെന്ന് സംവിധായകന്‍ മേജര്‍ രവി. പിക്കറ്റ് 43യില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കിയതൊണെന്ന് സംസാരമുണ്ടായിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മേജര്‍ രവി.
മോഹന്‍ലാലിനെ വച്ച് സിനിമ ചെയ്യാന്‍ തന്നെയായിരുന്നു ആദ്യം തീരുമാനിച്ചത്. അതിനായി പ്രൊഡ്യൂസേഴ്‌സില്‍ നിന്ന് അഡ്വാന്‍സും വാങ്ങി. അന്നു രാത്രി മോഹന്‍ലാല്‍ വിളിച്ചിട്ട് ചോദിച്ചു. ഈ കഥാപാത്രത്തിന് എന്റെ പ്രായം തടസ്സമാവില്ലേ എന്ന്. ഇതിലെ കഥാപാത്രത്തിന് കാമുകിയുണ്ട്, അവളെ വിവാഹ കഴിക്കാന്‍ കഴിയാത്തതിലെ മാനസികപ്രയാസങ്ങളുണ്ട്. അതൊക്കെ കുറച്ചുകൂടെ പ്രായം കുറഞ്ഞ ഒരാള്‍ ചെയ്യുന്നതല്ലേ നല്ലതെന്ന് മോഹന്‍ലാല്‍ തന്നെയാണ് എന്നോട് ചോദിച്ചത്. അങ്ങനെയാണ് മോഹന്‍ലാല്‍ പോയതും വന്നതും.
മോഹന്‍ലാലിനെ സിനിമയില്‍ നിന്ന് ഒഴിവാക്കിയതാണെന്ന ചോദ്യം ഉയര്‍ന്നപ്പോള്‍, ലാല്‍ തന്നെയാണ് പൃഥ്വിരാജിന്റെ പേര് പറഞ്ഞതെന്ന് മേജര്‍ രവി പറഞ്ഞു. വമ്പന്‍ താരനിരയുമായി പുറത്തിറങ്ങിയ കാണ്ഡഹാര്‍ ബോക്‌സോഫീസില്‍ മൂക്കുംകുത്തി വീണത് തന്റെ തെറ്റാണെന്നും മേജര്‍ രവി പറഞ്ഞു. 2010ലാണ് കാണ്ഡഹാര്‍ പുറത്തിറങ്ങിയത്. അമിതാബ് ബച്ചന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം പുറത്ത് വന്നത്. എന്നാല്‍ ചിത്രം ബോക്‌സോഫീസ് ദുരന്തമായി.
ഈ പരാജയത്തിന് കാരണം ചിത്രത്തിലെ കാസ്റ്റിംഗില്‍ സംഭവിച്ച പാളിച്ചയാണെന്ന് മേജര്‍ രവി പറഞ്ഞു. ചിത്രത്തില്‍ അമിതാബ് ബച്ചന്റെ മകനായി അഭിനയിച്ച നടന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. കാണ്ഡഹാറിന് മുമ്പ് പുറത്തിറങ്ങിയ കീര്‍ത്തി ചക്രയും, കുരുക്ഷേത്രയും വന്‍ വിജയങ്ങളായിരുന്നു. പിക്കറ്റ് 43 ആണ് മേജര്‍ രവിയുടെ ഏറ്റവും പുതിയ ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha