നെയ്മർ പോസ്റ്റിനു പൊങ്കാലയിട്ടവർക്ക് മറുപടിയുമായി ഉണ്ണി മുകുന്ദൻ

തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണം നടത്തിയ വിമർശകർക്കു ചുട്ട മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറെ ട്രോളിയതിന്റെ പേരിലാണ് താരത്തിനു നേരെ വൻ സൈബർ ആക്രമണം ഉണ്ടായത്. ഓഗസ്റ്റ് 20-ന് ഫെയ്‌സ്ബുക്കില്‍ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത വിഡിയോയാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. കുട്ടികള്‍ക്കൊപ്പം ഉണ്ണി മുകുന്ദൻ ഫുട്‌ബോള്‍ കളിക്കുന്നതായിരുന്നു വിഡിയോ. ആ കുട്ടികളിൽ മഞ്ഞ ഉടുപ്പിട്ട പയ്യൻ വീഴുന്നുണ്ടായിരുന്നു. താരം വീഡിയോക്ക് നല്‍കിയ അടിക്കുറിപ്പില്‍ മഞ്ഞക്കുപ്പായമിട്ട കുട്ടി നെയ്മറെ പോലെ ചെയ്‌തുവെനാണ് പറഞ്ഞിരുന്നത്. 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ഇടയ്ക്കിടെ പരിക്കേറ്റെന്ന് അഭിനയിച്ച് മൈതാനത്ത് കിടന്ന നെയ്മര്‍ കടുത്ത പരിഹാസമേറ്റു വാങ്ങിയിരുന്നു.ഈ സംഭവത്തെ സൂചിപ്പിക്കുന്നതായിരുന്നു ഉണ്ണി മുകുന്ദന്റെ അടിക്കുറിപ്പ്. ഇതാണ് നെയ്മർ ആരാധകരെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ നെയ്മര്‍ ഫാന്‍സ് ഒന്നാകെ താരത്തിനെതിരേ തിരിയുകയായിരുന്നു. ‘എന്ത് മാങ്ങ കണ്ടിട്ടാ ഉണ്ണി മോനെ നെയ്മറെ ട്രോളിയത്. നിനക്ക് ഇതിനുള്ള പണി വേറെ തരുന്നുണ്ട്. നിന്റെ പടം വരട്ടെ, അല്ലേലും നിന്റെ പടത്തിനു ആളുകൾ കയറില്ല. ഇനി ഇത് കൂടെ ആയില്ലേ കാണിച്ച് തരാം’–ഇങ്ങനെയായിരുന്നു ഒരു വിമർശകന്റെ കമന്റ്. എന്നാൽ ഈ കമന്റിനു ‘പേടിച്ചുപോയി കേട്ടോ’–എന്നായിരുന്നു ഉണ്ണി മുകുന്ദൻ നൽകിയിരിക്കുന്ന മറുപടി.
കമന്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ വിവരമറിയും എന്നു പറഞ്ഞ ആരാധകനും ഉണ്ണി മറുപടി നല്‍കി. ‘കമന്റ് ഇവിടെ തന്നെ ഉണ്ടാകും. നേരിട്ടു വന്നു പറയു, അപ്പോൾ ഡിലീറ്റ് ചെയ്യാം. ഒരു ഫൺ പോസ്റ്റ് ആണ്. അത് അവിടെ തന്നെ അതേപോലെ കിടക്കും. നിന്റെ ഇഷ്ടം നോക്കി നടക്കാൻ എന്നെ കിട്ടില്ല എന്നായിരുന്നു ഉണ്ണി മുകുന്ദൻ പറഞ്ഞത്. പരാതികളുടെയും വിമർശനങ്ങളുടെയും എണ്ണം കൂടിയതോടെ വിശദീകരണവുമായി താരം എത്തുകയും ചെയ്തു. ഒരു കായിക താരത്തെയും മോശമായി കാണിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പോസ്റ്റ് എന്ന് ഉണ്ണി പറഞ്ഞു. വിഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ധാരാളം കോളുകളും സന്ദേശങ്ങളും തനിക്ക് ലഭിച്ചിരുന്നുവെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.ഒമ്പതിനായിരത്തോളം ആളുകൾ ഇതിനോടകം വീഡിയോ കണ്ട് കഴിഞ്ഞു. മൂവായിരം ആൾക്കാർ ഇതിനോടകം തന്നെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു.
എന്നാൽ പോസ്റ്റിൽ ഖേദമറിയിച്ച് ഉണ്ണി മുകുന്ദൻ മറ്റൊരു കുറിപ്പ് ഇട്ടിരുന്നു. ''ഒരു ഫുട്ബോൾ പോസ്റ്റ് നിങ്ങളുമായി നിങ്ങളുമായി പങ്കിട്ടതിൽ അതിയായ ദു:ഖമുണ്ട്. എന്റെ സുഹൃത്തുക്കളോടൊപ്പം കുടുംബത്തോടൊപ്പം ഈ പ്രതിഭാധനനായ ഫുട്ബോൾ നെയ്മറുടെ ആരാധകരുടെയും പ്രേമികളുടെയും വികാരത്തെ വ്രണപ്പെടുത്തി! പോസ്റ്റുചെയ്ത വീഡിയോയെക്കുറിച്ച് വ്യക്തത ആവശ്യപ്പെട്ട് വ്യക്തിഗത സന്ദേശങ്ങളും കോളുകളും ലഭിച്ചിരുന്നു. ഇവിടെ ഓൺലൈനിൽ പോസ്റ്റുചെയ്ത ഒന്നും ഏതെങ്കിലും കായികതാരത്തിന്റെ ശ്രമങ്ങളെ അപകീർത്തിപ്പെടുത്തുന്നതിനായിട്ടല്ല ഉദ്ദേശിച്ചതെന്ന് ഞാൻ വ്യക്തമാക്കുന്നു.കായിക പ്രേമികളെയും കായികതാരങ്ങളെയും ഒരുപോലെ, ഞാൻ എന്റെ ഭാഗം വ്യക്തമാക്കേണ്ടതുണ്ട് ... എല്ലാവർക്കും സമാധാനവും സ്നേഹവും! ഉണ്ണി മുകുന്ദൻ''
https://www.facebook.com/Malayalivartha