ഫഹദ് സെറ്റിലിരുന്ന് കഥ കേള്‍ക്കാറില്ല

ഫഹദ് ഫാസില്‍ സെറ്റിലിരുന്ന് കഥ കേള്‍ക്കാറില്ല. അഭിനയിക്കുന്ന സമയത്ത് കഥാപാത്രവും അതിന്റെ സാധ്യതകളും മാത്രമാണ് മനസിലുള്ളതെന്ന് താരം പറഞ്ഞു. താനൊരു ഈശ്വരവിശ്വാസിയാണ്. അഞ്ച് നേരം നിസ്‌കരിക്കുന്ന വിശ്വാസിയാണോ എന്ന് ചോദിച്ചാല്‍ അഞ്ച് നേരം നിസ്‌കരിച്ചാല്‍ മുസല്‍മാനേ ആകൂ, വിശ്വാസിയാകില്ല. പിന്നെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത്, ഒരു കഥാപാത്രം നമ്മളിലേക്ക് ഫീഡ് ചെയ്യുന്നത് സംവിധായകനല്ലേ എന്നാണ് ഫഹദ് പറയുന്നത്.
നടന്‍ ചെയ്യേണ്ടത് മേക്ക് ബിലീഫാണ്. സിനിമയുടെ മൊത്തം കളറും അതിന്റെ പ്രയാണ വഴികളെ കുറിച്ചുമാണ് നാം മനസ്സിലാക്കി വയ്‌ക്കേണ്ടത്. സാധാരണ ജീവിതത്തില്‍ നാം കണ്ടതും കണ്ടിട്ടില്ലാത്തതും നമുക്ക് സിനിമയില്‍ കൊണ്ടുവരാം. അതിനെ നമ്മളെങ്ങനെ കലാപരമായി സമീപിക്കുന്നു എന്നതിലാണ് കാര്യം. ഒരു അഭിനേതാവിനെ സംബന്ധിച്ചാണെങ്കില്‍ കഥാപാത്രത്തിന്റെ മനസ്സ് പഠിക്കുക. അയാള്‍ എങ്ങനെയൊക്കെയാണെന്ന് നമുക്കൊരു ധാരണയുണ്ടാവും. ബാക്കിയെല്ലാം ക്യാമറയ്ക്ക് മുന്നില്‍ സംഭവിച്ചു പോകുന്നതാണെന്നും താരം വിശ്വസിക്കുന്നു.
സംവിധായകന്റെ കാഴ്ചപ്പാടിലുള്ള കഥാപാത്രത്തെ വിശ്വസ്തമായി അഭിനയിക്കുക എന്നതാണ് അഭിനേതാവിന്റെ കര്‍ത്തവ്യം. താന്‍ ചെയ്യുന്നത് എന്റെ ശരിയാണ്. തന്റെ ശരികളാണ് . അതില്‍ തെറ്റുകള്‍ പറ്റുന്നുണ്ടാവാം. താനൊരു പ്രത്യേക വിഭാഗം സിനിമകളുടെ വക്താവല്ല. നല്ല സിനിമകള്‍ എന്ന വാക്ക് മാത്രമാണ് എന്റെ ഡയറിയിലുള്ളത്. ലോക ശ്രദ്ധനേടിയ മലയാളി സംവിധായകരുടെ സിനിമയില്‍ നൂറ് ശതമാനം സന്തോഷത്തോടെ അഭിനയിക്കും ഫഹദ് ഫറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha