ലാലിസവും ഷൈന്‍ടോമും രക്ഷപെടുത്തിയത് ദിലീപിനെയും മഞ്ജുവിനെയും

മോഹന്‍ലാലിന്റെ സ്‌റ്റേജ്‌ഷോ ലാലിസത്തിന്റെ പരാജയവും കൊച്ചിയിലെ മയക്കുമരുന്ന് വേട്ടയും മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ രക്ഷപെട്ടത് ദിലീപും മഞ്ജുവാര്യരും. ആറ് മാസമായി മാധ്യമങ്ങള്‍ ഇരുവരുടെയും ദാമ്പത്യജീവിതത്തിലെ കഥകളും അസ്വാരസ്യങ്ങളും ആഘോഷിക്കുകയായിരുന്നു. എന്നാല്‍ ദേശീയ ഗെയിംസ് ഉദ്ഘാടന വേളയിലെ ലാലിസവും അതിന് വാങ്ങിയ പണവും സംബന്ധിച്ച ആക്ഷേപങ്ങളും ഗെയിംസ് നടത്തിപ്പിലെ പാകപ്പിഴകളും വന്നതോടെ മഞ്ജുദിലീപ് വേര്‍പിരിയല്‍ കേവലം ഫല്‍ഷ് ന്യൂസ് മാത്രമായി.
പരോക്ഷമായെങ്കിലും മോഹന്‍ലാല്‍ ദിലീപിനെ രക്ഷിച്ചെന്നാണ് സിനിമാലോകത്തുള്ളവര്‍ പറയുന്നത്. മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യത തകര്‍ക്കുന്നതിനാല്‍ വിവാഹമോചന ഹര്‍ജി സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അത് കോടതി ശരിവയ്ച്ചു. എന്നാല്‍ മോചന ഹര്‍ജിയില്‍ തീരുമാനമായതോടെ ഇരുവരുടെയും പടലപ്പിണക്കങ്ങളുടെ കാരങ്ങള്‍ കാട്ടി സ്‌റ്റേറി തയ്യാറാക്കിയിരുന്നതാണ് ചാനലുകള്‍. പക്ഷെ, എല്ലാം ലാലിസവും ഗെയിംസ് നടത്തിപ്പിലെ വീഴ്ചയും മയക്ക് മരുന്ന് വേട്ടയും തകര്‍ത്തു.
ദിലീപിനെ മാത്രമല്ല ധനമന്ത്രി കെ.എം മാണിയേയും ലാലിസം രക്ഷപെടുത്തിയെന്നാണ് സോഷ്യല്‍ മീഡിയകളിലെ ചര്‍ച്ചകളില്‍ പറയുന്നത്. 90 ദിവസമായി മാണി സാറിനെ വേട്ടയാടുന്ന ചാനലുകളും ബിജുരമേശും ലാലിസത്തിലെ തകര്‍ച്ചയില്‍ തകര്‍ന്നടിഞ്ഞു. അതിനാല്‍ മാണിസാര്‍ ലാലേട്ടനെ നമിക്കണം എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha