തിരിച്ചറിവില്ലായിരുന്നു

ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ ലോകത്ത് സജീവമാകാനുള്ള തിരക്കിലാണ് മുക്തയും.
ഒരു തുടക്കകാരി എന്ന നിലയില്‍ ആദ്യമൊക്കെ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങളില്‍ നിന്ന് ഞാനൊരുപാട് പഠിച്ചു. ഇനി അത് ആവര്‍ത്തിക്കില്ലന്നെും മുക്ത പറയുന്നു.
തമിഴിലും മലയാളത്തിലുമായി ഒരു പിടി നല്ല ചിത്രങ്ങള്‍ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നടി ഇപ്പോള്‍. മികച്ച സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ വന്ന തെറ്റുകള്‍ വീഴ്ച്ചവരുത്തിയെന്ന തിരിച്ചറിവും നടിക്ക് ഇപ്പോള്‍ ഉണ്ടായിയെന്നാണ് മുക്ത ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കാന്‍ താനിപ്പോള്‍ പഠിച്ചെന്നാണ് മുക്ത പറയുന്നത്.
വാസുവും സരവണനും ഒന്ന പടിച്ചവങ്ക എന്ന തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സന്താനവും ആര്യയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തില്‍ സന്താനത്തിന്റെ ഭാര്യാ വേഷമാണ് മുക്തയ്ക്ക്. തമന്ന ആര്യയുടെ ജോടിയാകുന്നു.
സ്വന്തം കുടുംബത്തില്‍ നിന്നുണ്ടായ പ്രശ്‌നങ്ങളും സ്വന്തം പിതാവ് തന്നെ മുക്തക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതും വിവാദമായിരുന്നു. മികച്ച തിരിച്ചുവരവിനൊരുങ്ങുകയാണ് ഈ കോതമംഗലംകാരി. തമിഴും മലയാളവും ഒരുമിച്ച് കൊണ്ടു പോകണം എന്നാണു മുക്തയുടെ ആഗ്രഹം. മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ വരുന്നുണ്ട്.
സുഖമായിരിക്കട്ടെ, യു ടൂ ബ്രൂട്ടസ് എന്നിവയാണ് പുതിയ മലയാള സിനിമകള്‍. ടി ആര്‍ റസാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിദ്ദിഖ് സാറിന്റെ മകളായി ഒരു കോളേജ് സ്റ്റുഡന്റ്. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന് ശേഷം ലഭിക്കുന്ന മികച്ച വേഷം ആണിതെന്നു മുക്ത പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha