മലയാളത്തിലെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങള്‍ പരാജയപ്പെടുന്നു

മലയാള സിനിമയില്‍ കിടിലം സൂപ്പര്‍ഹിറ്റുകള്‍ നിര്‍മിച്ച സംവിധായകരുടെ ചിത്രങ്ങളെല്ലാം തുടര്‍ച്ചയായി പരാജയപ്പെടുന്നു. ജോഷി, കമല്‍, പ്രിയദര്‍ശന്‍, ഫാസില്‍, സിബിമലയില്‍, ഷാജികൈലാസ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ പരാജയപ്പെടുന്നത് സിനിമാ വ്യവസായത്തെയും പ്രേക്ഷകരെയും നിരാശയിലാഴ്ത്തുന്നു. തിയേറ്ററുകളെ ജനസമുദ്രമാക്കിമാറ്റിയ ഈ വമ്പന്മാര്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഒരുപിടിയുമില്ല. സലാം കാഷ്മീരും അവതാരവുമൊക്കെ ജോഷിയേപ്പോലൊരു ജീനിയസ്സില്‍ നിന്നും ഉണ്ടായ കലാസൃഷ്ടികളാണെന്ന് വിശ്വസിക്കാനേവയ്യ.
അതുപോലെ ഗീതാഞ്ജലിയും ആമയുംമുയലുമൊക്കെ പ്രിയന്റെ കിലുക്കവും ചിത്രവും അദ്വൈതവുമൊക്കെ കണ്ടവര്‍ക്ക് വിശ്വസിക്കാനേ വയ്യ. തെലുങ്ക്, ഹിന്ദി ചിത്രങ്ങളുടെ റീമേക്കുകളായിരുന്നു ഇവ രണ്ടും. അത് മലയാളത്തിന്റെ ഭൂമികയില്‍ നിന്ന് പറയാത്തതാണ് പരാജയകാരണം. ഹിസ് ഹൈനസ് അബ്ദുള്ളയും ഭരതവും കിരീടവും ചെങ്കോലുമൊക്കെ ചെയ്ത സിബിമലയില്‍നിന്നാണല്ലോ ഞങ്ങളുടെ വീട്ടിലെ അതിഥികള്‍ ചെയ്തതെന്ന് ഓര്‍ക്കുമ്പോള്‍ ലജ്ജതോന്നുന്നു.
കമ്മീഷണറെപ്പോലൊരു തകര്‍പ്പന്‍ വിജയം ഇനി എന്നാണ് ഷാജികൈലാസ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുക.
നിറവും പെരുമഴക്കാലവുംപോലുള്ള ചിത്രങ്ങളാണ് കമലില്‍ നിന്നും പ്രേക്ഷകര്‍ ആഗ്രഹിക്കുന്നത്. കൈതൊട്ടതെല്ലാം സൂപ്പര്‍ഹിറ്റാക്കിയ സംവിധായകനായിരുന്നു ഫാസില്‍. നോക്കെത്താദൂരത്ത് കണ്ണുംനട്ടും മണിവത്തൂരിലെ ആയിരം ശിവരാത്രിയും അനിയത്തിപ്രാവും മണിച്ചിത്രത്താഴുമൊക്കെ സമ്മാനിച്ചത് കൊണ്ടുമാത്രമാണ് ഫാസില്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നത്. ശക്തമായ കഥയും മികച്ച താരങ്ങളുടെ സാന്നിദ്ധ്യവും കാലത്തിനനുസരിച്ചുള്ള സംവിധാനശൈലിയും ഉള്‍ക്കൊണ്ടാല്‍ ഇവര്‍ക്കെല്ലാം തിരിച്ച് വരാം. പക്ഷെ, പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രേക്ഷകരെ തൃപ്തരാക്കാനാണ് ഇവരെല്ലാം നോക്കുന്നത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha