അമ്മ പിഴയിട്ടു:സുരേഷ് ഗോപി പിണങ്ങി

താരസംഘടന അമ്മ പിഴയിട്ടതോടെ സുരേഷ് ഗോപി സംഘടനയുടെ മീറ്റിംഗില്‍ നിന്നും വിട്ട് നില്‍ക്കുന്നു. പതിന്നാല് വര്‍ഷത്തോളമായി മീറ്റിംഗില്‍ പങ്കെടുത്തിട്ടെന്ന് താരം പറയുന്നു. 1997 ലാണ് സംഭവം നടക്കുന്നത്. പ്രവാസി മലയാളികള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റായ അറേബ്യന്‍ ഡ്രീംസ് എന്ന പരിപാടി തിരുവനന്തപുരം ക്യാന്‍സര്‍ സെന്ററിലും കണ്ണൂരിലും പാലക്കാടും അവതരിപ്പിക്കാന്‍ സുരേഷ് ഗോപി തീരുമാനിക്കുകയുണ്ടായി. അമ്മയില്‍ നിന്ന് പ്രത്യേക അനുമതി നേടിയ ശേഷം സുരേഷ് ഗോപി പരിപാടി അവതരിപ്പിക്കുകയും ചെയ്തു.
നാലോ അഞ്ചോ ലക്ഷം രൂപ ഇതിന് പ്രതിഫലമായി സംഘാടകര്‍ അമ്മയ്ക്ക് നല്‍കണം എന്ന ഉറപ്പിന്‍മേലാണ് പരിപാടി നടത്തിയത്. കേരളത്തില്‍ അവതരിപ്പിച്ച അറേബ്യന്‍ ഡ്രീംസില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം കല്‍പ്പനയും ബിജു മേനോനും പങ്കെടുത്തു. പ്രതിഫലം കൈപ്പറ്റാതെയാണ് മൂവരും പരിപാടി അവതരിപ്പിച്ചത്. എന്നാല്‍ പരിപാടി കഴിഞ്ഞതോടെ സംഘാടകര്‍ കാലുമാറി. ഇതോടെ അമ്മ സുരേഷ് ഗോപിയ്ക്ക് നേരെ തിരിഞ്ഞു. ജഗതിയും ജഗദീഷുമാണത്രെ സുരേഷ് ഗോപിയെ രൂക്ഷമായി വിമര്‍ശിച്ചത്. സംഘാടകര്‍ പണം നല്‍കുന്നില്ലെങ്കില്‍ സുരേഷ് ഗോപി സ്വന്തം കയ്യില്‍ നിന്ന് പണം നല്‍കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
തുടര്‍ന്ന് സുരേഷ് ഗോപി അമ്മയ്ക്ക് രണ്ട് ലക്ഷം രൂപ പിഴ അടച്ചു. സംഘടനയില്‍ ശിക്ഷിക്കപ്പെട്ട ആളായതിനാല്‍ മീറ്റിംഗുകളില്‍ പങ്കെടുക്കുന്നില്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ജഗതിയുടെയും ജഗദീഷിന്റെ രൂക്ഷവിമര്‍ശനം ഏറെ വേദനിപ്പിച്ചതായും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ സിനിമകള്‍ ഇല്ലാതായതോടെയാണ് സുരേഷ് ഗോപി മീറ്റിംഘുകളില്‍ പങ്കെടുക്കാത്തതെന്ന് സംഘടനിയിലെ ചില താരങ്ങള്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha