സിനിമയില്‍ ജനറേഷന്‍ പാര

സിനിമയിലായാലും രാഷ്ട്രീയത്തിലായാലും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ കുറവല്ല. ഏറ്റവും അവസാനം കൊക്കെയ്ന്‍ കേസില്‍ യുവനടന്‍ പിടിക്കപ്പെട്ടതോടെ ന്യൂ ജനറേഷനെ തകര്‍ക്കാന്‍ പഴയ പുലികള്‍ നീക്കം തുടങ്ങി. ഇതിഹാസ എന്ന കൊച്ചു ചിത്രത്തിന്റെ അപ്രതീക്ഷിതവിജയത്തിന് ശേഷം എട്ട് പുതിയ ചിത്രങ്ങള്‍ കരാര്‍ ഒപ്പിട്ട ഷൈന്‍ ടോം ചാക്കോയെ പിടികൂടിയതാണ് പലര്‍ക്കും വഴികിട്ടിയത്.വലിയ ബജറ്റില്‍ ഒരുക്കുന്ന താരചിത്രങ്ങളുടെ വമ്പന്‍ പരാജയങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷം വിജയം വരിച്ച രണ്ട് ചിത്രങ്ങള്‍ ഇതിഹാസയും വെള്ളിമൂങ്ങയും മാത്രമാണ്.
ഇത്തരം നീക്കങ്ങള്‍ തങ്ങളുടെ നിലനില്‍പ്പിന് അപകടമാകുമെന്ന് തെറ്റിദ്ധരിക്കുന്ന ചില മുന്‍നിര സിനിമാക്കാരാണ് രഹസ്യ ആക്രമണം ആരംഭിച്ചിട്ടുള്ളത്. കൊച്ചിയാണ് ഇതിന്റെ പ്രധാനകേന്ദ്രം. ഫോര്‍ട്ട് കൊച്ചി സിനിമയുടെ വക്താവ് എന്ന് തന്നെ വിശേഷിപ്പിക്കുന്ന രാജീവ് രവി, ശ്രീനിവാസനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിവിട്ടത് അടുത്തിടെയാണ്. തെറ്റായ സന്ദേശമാണ് ശ്രീനിവാസന്റെ ചിത്രങ്ങള്‍ നല്‍കുന്നതെന്നാണ് രാജീവ് രവി വിമര്‍ശിച്ചത്. ഇതോടെ കഞ്ചാവടിച്ച് സിനിമ എടുക്കുന്നവരെ പൊലീസ് അറസ്റ്റ് ചെയ്യണമെന്ന് ശ്രീനിവാസന്‍ പറഞ്ഞു. തുടര്‍ന്ന് പൊലീസ് പലരുടെയും നിരീക്ഷണത്തിലായിരുന്നു.
അന്‍വര്‍ റഷീദ്, ആഷിക് അബു തുടങ്ങിയവര്‍ പരമ്പരാഗത സിനിമാക്കാരുടെ കണ്ണിലെ കരടാണ്. ആഷിക്കിന്റെ ഗാങ്സ്റ്ററിനെതിരെ കിട്ടിയ അവസരത്തില്‍ ആഞ്ഞടിച്ചവരില്‍ ഇക്കൂട്ടരുമുണ്ട്. മരുന്നടിച്ച് സിനിമ ചെയ്താല്‍ ഇങ്ങനെയിരിക്കും എന്നായിരുന്നു വിമര്‍ശനം. ന്യൂജനറേഷനെ എതിര്‍ക്കുന്നതില്‍ പരമ്പരാഗത സിനിമാകാര്‍ക്ക് പല കാരണങ്ങളാണുള്ളത്. അതിലൊന്ന് ബഹുമാനക്കുറവാണ്. മുതിര്‍ന്നരെ ബഹുമാനമില്ല എന്ന് സംഘടനകളുടെ മീറ്റിങ്ങുകളിലെ പതിവ് വിലാപമാണ്. മാത്രമല്ല സംഘടനയുടെ ചട്ടകൂടുകള്‍ ലംഘിക്കാനുള്ള ശ്രമം ഉണ്ടായതും ന്യൂജനറേഷന്‍ സിനിമാകാലത്താണ്. യൂണിയന്റെ അംഗത്വമില്ലാതെ നിരവധി ചിത്രങ്ങള്‍ പുറത്തിറങ്ങി. സംഘനകളുടെ അപ്രമാദിത്വം ചോദ്യം ചെയ്യപ്പെട്ടു. കുറഞ്ഞ ബജറ്റിലുള്ള സിനിമകള്‍ പുറത്തിറങ്ങിയതോടെ നിലവിലെ നിര്‍മ്മതാക്കളില്‍ പലരും ഈ സാധ്യതകള്‍ക്ക് പിന്നാലെയായി. മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ചില താരങ്ങള്‍ക്കും ഇത് കടുത്ത തിരിച്ചടിയായി. മുതിര്‍ന്ന പല സംവിധായകര്‍ക്കും ചിത്രങ്ങളില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha