സാരിയെ പേടി; കാവ്യ

കുട്ടിയായിരുന്നപ്പോള്‍ സാരിയുടുക്കാന്‍ കാവ്യ ഒത്തിരി കൊതിച്ചിരുന്നു. എന്നാലിപ്പോള്‍ സാരി കാണുന്നതേ പേടിയാണ്. സാരിയുടുത്ത് അഭിനയിക്കാന്‍ ഭയങ്കര പേടിയാണ്. ടെക്‌നോളജി മാറിയതിനൊപ്പം ആളുകളുടെ അഭിരുചിയും മാറി. ടെക്‌നോളജി ഒരുപാട് വളര്‍ന്നപ്പോള്‍ അതിന്റെ ദുരുപയോഗവും കൂടി. സാരി ഉടുത്ത് ഇറങ്ങിയാല്‍ ഇടതുവശത്ത് മൊബൈലില്‍ ഫോട്ടോ എടുക്കാനായി ഒരാള്‍ നിന്നാല്‍, അവിടെ ഒരാള്‍ നില്‍ക്കുന്നു അതുകൊണ്ട് ഞാന്‍ സാരി ഇങ്ങനെ പിടിച്ചേ അഭിനയിക്കുവെന്ന് പറയാന്‍ പറ്റുമോ? ഇനി ജീവിതത്തിലായാലോ എവിടെ നിന്ന് വേണമെങ്കിലും മൊബൈലില്‍ പടമെടുക്കാം.
ഇങ്ങിനെ പടമെടുക്കുമ്പോള്‍ എവിടെയെങ്കിലും സാരി അല്‍പം മാറിയാല്‍ അതെടുത്ത് ഫെയിസ് ബുക്കിലിടുന്നതാണ് ചിലരുടെ വിനോദം. മറ്റുചിലര്‍ അതിന് അശ്ലീല കമന്റിടും. അടുത്തിടെ നടിമാരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും വ്യാപകമായി പ്രചരിച്ചിരുന്നു. കാവ്യാ മാധവനും അതിലെ ഒരിരയായി. ലക്ഷ്മി മേനോനും മഞ്ജു പിള്ളയും ആന്‍ അഗസ്റ്റിനുമൊക്കെ അതില്‍ ചിലരാണ്. ഇതൊക്കെ കാവ്യയെ വല്ലാതെ ഭയപ്പെടുത്തുന്നു. പലപ്പോഴും അനുവാദമില്ലാതെയാണ് പലരും ചിത്രങ്ങളെടുക്കുന്നത്. സിനിമ നടിയായത് കൊണ്ട് തിരിച്ചൊന്നും പറയാനാകുന്നില്ലെന്നും കാവ്യ പറഞ്ഞു.
മുമ്പ് മാടമ്പിയുടെ ലൊക്കേഷനില്‍ സാരിയുടുത്ത ഫോട്ടോ ചിത്രഭൂമി ഫോട്ടോഗ്രാഫര്‍ എടുത്തിരുന്നു. അതില്‍ ഒരണ്ണത്തില്‍ കാവ്യയുടെ പൊക്കിള്‍ കാണാവുന്നതായിരുന്നു. ആ ചിത്രം കവര്‍ അടിച്ച് വന്നു. അന്ന് കാവ്യ എഡിറെ വിളിച്ച് തന്റെ അനിഷ്ടം അറിയിച്ചിരുന്നു. അതിന് ശേഷം സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ എടുക്കുന്ന ചിത്രങ്ങള്‍ താരം കണ്ടിട്ടേ പ്രസിദ്ധീകരിക്കാന്‍ കൊടുക്കൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha