ഷൈന്‍ ടോമിന് പകരം നായകന്‍മാരെ തേടി സംവിധായകര്‍

കൊക്കയിന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതോടെ സംവിധാകര്‍ മറ്റ് താരങ്ങളെ തേടിത്തുടങ്ങി. ഇതിഹാസ ഹിറ്റായതോടെ നായക വേഷം അടക്കം എട്ട് ചിത്രങ്ങളിലാണ് ഷൈനിനെ കാസ്റ്റ് ചെയ്തത്. കെ,എല്‍ 10 എന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനൊപ്പം പ്രധാന വേഷം ചെയ്യാനിരുന്നതാണ് ഷൈന്‍. ഇപ്പോള്‍ പകരക്കാരെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍. അതേസമയം ഷൈനിന് ജാമ്യത്തിനായി മാതാപിതാക്കള്‍ ശ്രമിക്കുന്നുണ്ട്. അത് കിട്ടിയാല്‍ ചില സിനിമകളിലെങ്കിലും അഭിനയിക്കാന്‍ കഴിഞ്ഞേക്കും.
ഷൈന്‍ അറസ്റ്റിലായ ശേഷം സിനിമയില്‍ നിന്നുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ പോലും കാണാന്‍ ചെല്ലുകയോ, വീട്ടുകാരെ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. സംഭവത്തിന് പിന്നിലുള്ള ഗൂഡാലോചന പുറത്ത് കൊണ്ടുവരാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നുമില്ല. കരാര്‍ ഒപ്പിട്ട സിനിമകള്‍ക്കായി വാങ്ങിയ പണം ഷൈന്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇത് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ മാതാപിതാക്കളെ സമീപിച്ചാല്‍ അവര്‍ കുഴയും. സാധാരണ കുടുംബമാണ് ഷൈനിന്റേത്. ഷൈനിന്റെ അറസ്റ്റ് പോലും അവര്‍ക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha