സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേരായി

ഒടുവില്‍ സസ്‌പെന്‍സ് പൊളിഞ്ഞു സത്യന്‍ അന്തിക്കാട് ചിത്രത്തിന് പേരായി. എന്നും എപ്പോഴും എന്നാണ് പുത്തന്‍ ചിത്രത്തിന്റെ പേര്. വിഷുവിന് ചിത്രം തീയേറ്ററുകളിലെത്തും. ഷൂട്ടിങ് വേളയില്‍ പേരിനെച്ചൊല്ലി പല അഭ്യൂഹങ്ങളും പരന്നിരുന്നു എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുകയാണ്.എന്നും എപ്പോഴും എന്ന് പേരിട്ട സിനിമയില്‍ വനിതാരത്‌നം എന്ന വനിതാപ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടര്‍ വിനീത് എന്‍. പിള്ളയായി മോഹന്‍ലാലും അഭിഭാഷക ദീപയായി മഞ്ജു വാര്യരും കഥാപാത്രങ്ങളാകുന്നു.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 2011ല്‍ ഇറങ്ങിയ സ്‌നഹവീട് എന്ന സിനിമയിലാണ് ഈ കൂട്ടുകെട്ട് അവസാനം ഒന്നിച്ചത്.രഞ്ജന്‍ പ്രമോദിന്റേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിദ്യാസാഗറാണ് ഈണം പകരുന്നത്. ഇന്നസെന്റ്, ലെന, റീനു മാത്യൂസ് തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍.
രഞ്ജന്‍ പ്രമോദാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ആശിര്‍വാദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.അച്ചുവിന്റെ അമ്മ,മനസിനക്കരെ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന സത്യന്‍ അന്തിക്കാട് ചിത്രം കൂടിയാണ് എന്നും എപ്പോഴും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha