ലാലിന് വിവാദങ്ങളെ ഭയമോ?

ലാലിസത്തെ തുടര്‍ന്നുണ്ടായ വിവാദത്തെ തുടര്‍ന്ന് മോഹന്‍ലാല്‍ പൊതുകാര്യങ്ങള്‍ ഇടപെടുന്നത് ഒഴിവാക്കി. ദില്ലി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ചരിത്ര വിജയം നേടിയപ്പോള്‍ മറ്റ് താരങ്ങള്‍ പ്രതികരിച്ചപ്പോള്‍ ലാല്‍ മനപ്പൂര്‍വം മൗനം പാലിച്ചത് അതാണ്. വിവാദങ്ങള്‍ താരത്തെ വല്ലാതെ വേട്ടയാടി. മുമ്പ് ആം ആദ്മി പാര്‍ട്ടിയെ പ്രകീര്‍ത്തിച്ച് ബ്ലോഗ് എഴുതിയ മോഹന്‍ലാല്‍ പക്ഷേ ഇത്തവണ നിശബ്ദനാണ്. അനാവശ്യ വിവാദങ്ങളില്‍ പെട്ട് ജോലിയില്‍ നിന്ന് ശ്രദ്ധ പോകാതിരിക്കാനാണ് താരം ആഗ്രഹിക്കുന്നത്.
ജോഷിയുടെ ഓ ലൈ ലാ ഓയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് താരം കൊച്ചിയിലുണ്ട്. അതേസമയം ലാലിസത്തിന് കിട്ടിയ പണം ഉപയോഗിച്ച് എന്ത് പദ്ധതി തയ്യാറാക്കണം എന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുന്നതേ ഉള്ളൂ. വളരെ ആലോചിച്ച ശേഷമേ പദ്ധതിയുടെ പൂര്‍ണ രൂപം സര്‍ക്കാരിനും മാധ്യമങ്ങള്‍ക്കും കൈമാറൂ. അതും കഴിവതും വിവാദമാക്കാതിരിക്കാനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയക്കാരുടെ കളികളില്‍ താന്‍ കരുവാകാതിരിക്കാന്‍ പലരുടെയും ഉപദേശം തേടുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha