ലാലിസം: പാടാന്‍ കഴിയുന്നവര്‍ പാടിയാല്‍ പോരേയെന്ന് നടന്‍ മാമുക്കോയ

മലയാളികളുടെ ഇടയിലും ചലച്ചിത്ര താരങ്ങളുടെ ഇടയിലും ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഒന്നാണ് ലാലിസം. ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമായി അവതരിപ്പിച്ച ലാലിസം ഏറെ ബോറടിപ്പിച്ചു. എന്നാല്‍ ലാലിസം എന്ന പരിപാടിയെ കുറിച്ച് തന്റെതായ അഭിപ്രായം നടന്‍ മാമുക്കോയ പറയുന്നു. അഭിനയിക്കാന്‍ കഴിയുന്നവര്‍ അഭിനയിക്കുകയും പാടാന്‍ അറിയുന്നവര്‍ പാടുകയും ചെയ്താല്‍ പോരേയെന്നാണ് ലാലിസം വിവാദത്തില്‍ മാമുക്കോയ ചോദിക്കുന്നത്.
താന്‍ പരിപാടി കണ്ടിട്ടില്ലെന്നും എന്നാല്‍ മോശമാണെന്നുള്ള അഭിപ്രായം കേട്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്നാണ് പാടാന്‍ അറിയുന്നവര്‍ പാടിയാല്‍ പോരേ യെന്നുമാണ് മാമുക്കോയ ചോദിച്ചത്. തൃശ്ശൂരില്‍ കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവത്തോടുബന്ധിച്ച് \'മലയാളസിനിമ: ചിരിയും ചിന്തയും\' എന്ന വിഷയത്തില്‍ നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കവേയായിരുന്നു മാമുക്കോയ ലാലിസം വിഷയത്തെ കുറിച്ച് പ്രതികരിച്ചത്. എല്ലാ ചലച്ചിത്രക്കാരെ പോലെയും മാമുക്കോയ ആദ്യമൊന്നു ഭയന്നെങ്കിലും പിന്നീട് മനസ് തുറന്ന്് പറഞ്ഞു. നല്ല രീതിയില്‍ അഭിനയിക്കുന്ന നടനാണല്ലോ മോഹന്‍ലാല്‍ എന്നാല്‍ മോഹന്‍ലാല്‍ പാട്ടുപാടി കാണികളെ ബോറടിപ്പിച്ചെന്ന് പല ചലച്ചിത്ര പ്രവര്‍ത്തകരും എന്നോട് പറഞ്ഞിരുന്നു.
അതൊടൊപ്പം തന്നെ സുരേഷ് ഗോപി രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ കുറിച്ചും മാമുക്കോയ പ്രതികരിച്ചു. തമിഴ് നാട്ടിലുള്ളതുപോലെ കേരളത്തില്‍ സിനിമക്കാര്‍ക്ക് രാഷ്ട്രീയം ഗുണം ചെയ്യില്ലെന്നാണ് മാമുക്കോയ പ്രതികരിച്ചത്. തമിഴ് നാട്ടില്‍ സിനിമ തന്നെയാണ് രാഷ്ട്രീയം. രാഷ്ട്രീയം തന്നെയാണ് സിനിമ. എന്നാല്‍ കേരളത്തിലെ സ്ഥിതി അതല്ല. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാമുക്കോയ മനസ് തുറന്ന് പറഞ്ഞത് ഒരുപക്ഷേ, ലാലിനും സുരേഷ് ഗോപിയ്ക്കും ഇഷ്ടപ്പെടണമെന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha