പ്രണയവിവാഹമാണ് എപ്പോഴും നല്ലതെന്ന് നടന്‍ റിയാസ് ഖാന്‍

വില്ലന്‍ കഥാപാത്രങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്ന നടന്‍ തന്നെയാണ് റിയാസ് ഖാന്‍. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന വില്ലന്‍ കഥാപാത്രങ്ങളില്‍ ഒരാളുമാണ് നടന്‍ റിയാസ് ഖാന്‍. ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും റിയാസിന് പറയാന്‍ ഒരുപാടുണ്ട്. സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ റിയാസ് നല്ലൊരു റൊമാന്റിക് ഭര്‍ത്താവാണ്. പ്രണയം വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും റിയാസിന് പറയാന്‍ ആയിരം നാവാണ്.
റിയാസ് തന്റെ സഹധര്‍മ്മിണി ഉമയെ വിവാഹം ചെയ്തതു പ്രണയവിവാഹത്തിലൂടെയാണ്. റിയാസ് ഖാന്‍ ഭാര്യ ഉമയുമായുള്ള ലൗ സ്‌റ്റോറി പറയുമ്പോള്‍ ഒരു കാര്യം പ്രധാനമായി പറയുന്നു, പ്രണയിച്ച് വിവാഹം ചെയ്യുന്നതാണ് നല്ലത്. എന്നാലെ കൂടുതല്‍ മനസിലാക്കാന്‍ കഴിയൂ. തമിഴ് ബ്രാഹ്മണ കുടുംബത്തിലെ ഉമ എന്ന പെണ്‍കുട്ടിയെയാണ് റിയാസ് വിവാഹം ചെയ്തിരിക്കുന്നത്. പ്രണയിച്ച് വിവാഹം ചെയ്യുന്നത് അല്‍പം പ്രയാസമാണെങ്കിലും ജീവിതത്തില്‍ കൂടുതല്‍ സന്തോഷം തരുന്നതും ജീവിതപങ്കാളിയെ കൂടുതല്‍ മനസിലാക്കാന്‍ കഴിയുകയും ചെയ്യുമെന്നും റിയാസ് പറയുന്നു. പ്രശസ്ത തമിഴ് നടി കമലയുടെയും സംഗീത സംവിധായകന്‍ കാമേഷിന്റെയും മകളാണ് ഉമ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha