എന്റെ വിവാഹം ഒരു ഒപ്പില്‍ മാത്രമായി ഒതുങ്ങി, പ്രതിസന്ധി ഘട്ടത്തില്‍ രക്ഷിതാക്കള്‍ കൈവിട്ടുവെന്ന് നടി അനന്യ

മലയാളത്തിന്റെ സ്വന്തം നടി അനന്യ ഇപ്പോള്‍ വളരെയധികം ഹാപ്പിയാണ്. നല്ലൊരു ജീവിതപങ്കാളിയെ ലഭിച്ചതിലും അനന്യ ദൈവത്തിനോട് നന്ദി പറയുന്നു. ദൈവം എന്നെ ഒരുപാട് പരീക്ഷിച്ചിട്ടുണ്ടെന്നും എന്നാല്‍ അവസാനം നല്ലൊരു ജീവിതം നല്‍കിയെന്നും അനന്യ സന്തോഷത്തോടെ പറഞ്ഞു. അല്‍പം മുന്‍ശുണ്ഠിയും പെട്ടെന്ന് കരച്ചില്‍ വരുന്ന പ്രകൃതക്കാരിയാണ് താനെന്നും അനന്യ പറയാന്‍ മറന്നില്ല. തൃശൂര്‍ക്കാരനായ ആഞ്ജനേയനെയാണ് അനന്യ വിവാഹം ചെയ്തിരിക്കുന്നത്. ആഞ്ജനേയനെ വിവാഹം ചെയ്യാന്‍ അനന്യയ്ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖികരിക്കേണ്ടി വന്നു.
വിവാഹം നിശ്ചയിച്ച് ഉറപ്പിച്ച ശേഷം അപ്രതീക്ഷിതമായാണ് അനന്യയുടെ ജീവിതത്തില്‍ ചില സംഭവങ്ങള്‍ ഉണ്ടായത്. വിവാഹം ചെയ്യാന്‍ പോകുന്ന ആളെ കുറിച്ച് ചില തെറ്റായ ആരോപണങ്ങള്‍ , തെറ്റിദ്ധാരണകള്‍ പലരും ഉണ്ടാക്കി. എല്ലാ രക്ഷിതാക്കളും ഭയക്കുന്നത് പോലെ അനന്യയുടെ രക്ഷിതാക്കളും ഒന്ന് ഭയന്നു. തുടര്‍ന്ന്, ഈ വിവാഹം വേണ്ടെന്ന് വയ്ക്കാന്‍ അനന്യയുടെ രക്ഷിതാക്കള്‍ തീരുമാനിച്ചു. ലൈഫാണ് പ്രധാനമെന്ന് അനന്യ ഒരു നിമിഷം ചിന്തിച്ചു. ഇഷ്ടപ്പെട്ട ആളെ തന്നെ വിവാഹം ചെയ്യണമെന്നുള്ളത് അനന്യയ്ക്ക് വാശിയായി മാറി. വീട്ടുക്കാര്‍ ആരും ആ പ്രതിസന്ധി ഘട്ടത്തില്‍ അനന്യയോടൊപ്പം ഇല്ലായിരുന്നു.
തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം അനന്യ തീരുമാനിച്ചു. വിവാഹം ചെയ്യുന്നെങ്കില്‍ അത് ആഞ്ജനേയനെയാണ് എന്നത്. ഏറ്റവും ഒടുവില്‍ രജിസ്റ്റര്‍ വിവാഹം മാത്രമായി അനന്യയുടെ വിവാഹം ഒതുങ്ങുകയായിരുന്നു. യോജിച്ച് പോകാനാകുമെന്ന് ഉറപ്പുള്ള ഒരാളെയാണ് ഞാന്‍ വിവാഹം ചെയ്തിരിക്കുന്നത്. ഞാനും ഏട്ടനും തമ്മില്‍ നല്ലൊരു കെമിസ്ട്രി ഉണ്ടെന്നും അനന്യ പറയുന്നു. ഏത് പ്രതിസന്ധിയെയും പോസിറ്റീവായി നേരിടാന്‍ ശ്രമിക്കണമെന്നും അനന്യ പറയുന്നു. ജീവിതത്തെ എപ്പോഴും ധൈര്യത്തോടെ സമീപിക്കാനാണ് ആദ്യം പഠിക്കേണ്ടതെന്നും അനന്യ പറയാന്‍ മറന്നില്ല. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഇപ്പോള്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാകുന്നു.
ഞങ്ങളുടെത് പ്രണയവിവാഹം ആയിരുന്നതിനാല്‍ ഏറെ മനസിലാക്കാനും പരസ്പരം അറിയാനും കഴിയുന്നുണ്ടെന്നും അനന്യ പറഞ്ഞു. പ്രണയിച്ച് വിവാഹം ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. ഭര്‍ത്താവാകാന്‍ പോകുന്ന വ്യക്തിയെ കൂടുതല്‍ അറിയാനും മനസിലാക്കാനും പ്രണയവിവാഹം നല്ലതാണെന്നാണ് വിശ്വസിക്കുന്നതെന്നും അനന്യ പറഞ്ഞു. രഹസ്യ പോലീസ്, പോസിറ്റീവ്, ഒരു സ്‌മോള്‍ ഫാമിലി, ഡോക്ടര്‍ ലൗ, കുഞ്ഞളിയന്‍, മാസ്‌റ്റേഴ്സ്, നടോടിമന്നന്‍ തുടങ്ങി നിരവധി സിനിമകളില്‍ അനന്യ അഭിനയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha