ദിവ്യാ ഉണ്ണിയും മടങ്ങിവരുന്നു

വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് നല്ല കാലമാണിത്. മഞ്ജു വാര്യര്‍ക്ക് പിന്നാലെ ദിവ്യാ ഉണ്ണിയും ഉര്‍വശിയും അഭിനയരംഗത്തേക്ക് മടങ്ങിവരുന്നു. അമേരിക്കയില്‍ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം സ്ഥിരതാമസമാക്കിയ ദിവ്യ കേരളത്തിലെത്തിയപ്പോഴാണ് തിരികെവരവിനെക്കുറിച്ച് സൂചന നല്‍കിയത്. വിവാഹശേഷം അഭിനയം നിര്‍ത്തുകയായിരുന്നില്ലെന്നും അമേരിക്കയിലേക്ക് താമസം മാറ്റിയ സാഹചര്യത്തില്‍ സിനിമയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാനാകാത്തതിനാല്‍ വിട്ടുനിന്നതാണെന്നും ദിവ്യ പറയുന്നു.
വിവാഹ ശേഷം സിനിമ വിട്ട ദിവ്യ ഏഷ്യാനെറ്റിന്റെ അമേരിക്കയില്‍ നിന്നുള്ള ഷോയില്‍ അവതാരികയായിരുന്നു. കഴിഞ്ഞ വര്‍ഷം റഹ്മാന്‍ നായകനായ മുസാഫിര്‍ എന്ന ചിത്രത്തില്‍ ഒരു ഗാനരംഗത്തില്‍ ദിവ്യാ ഉണ്ണി പ്രത്യക്ഷപ്പെട്ടിരുന്നു. അമേരിക്കയില്‍ ഒരു നൃത്തവിദ്യാലയും നടത്തുന്നുമുണ്ട് ദിവ്യ. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുമെന്ന് ദിവ്യ പറഞ്ഞു. മഞ്ജു വാര്യര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയത് പ്രചോദനമായെന്നും ദിവ്യാ ഉണ്ണി പറഞ്ഞു.
അതേ സമയം രണ്ടാം വിവാഹ ശേഷം ഉര്‍വശി രേവതി, മഞ്ജുവാര്യര്‍ എന്നിവര്‍ക്കൊപ്പമാണ് തിരികെ വരുന്നത്. അതിനൊപ്പം തമിഴ് ചിത്രങ്ങളിലും അഭിനയിക്കുന്നുണ്ട്. മഞ്ജുവിനെയും രേവതിയെയും പോലുള്ള പ്രതിഭകള്‍ക്കൊപ്പം അഭിനയിക്കുന്നത് ഭാഗ്യമാണെന്ന് ദിവ്യ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha