വില്ലന്മാരോട് സംസാരിച്ചാല്‍ മോശമാണെന്ന് വിചാരിക്കുന്ന നടന്മാരുണ്ടെന്ന് കിരീക്കാടന്‍ ജോസ്

മലയാളത്തില്‍ വില്ലന്‍ കഥാപാത്രങ്ങളില്‍ തന്റെതായ കഴിവും അഭിനയമികവും തെളിയിച്ച നടനാണ് കിരീക്കാടന്‍ ജോസ്. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങള്‍ ജോസിനെ തേടിയെത്തി. കിരീക്കാടന്‍ ജോസ് എന്ന് കേട്ടാല്‍ ആദ്യമൊന്ന് മലയാളികള്‍ പേടിക്കുമെങ്കിലും ജീവിതത്തില്‍ ജോസ് പാവപ്പെട്ട സാധാരണക്കാരനാണ്. കിരീടം എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രം ചെയ്തതോടെ പിന്നീട് ജോസിന് തെലുങ്കില്‍ നിന്നുമാണ് നിരവധി ഓഫറുകള്‍ വന്നത്.
പത്ത് വര്‍ഷത്തോളം തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നു ജോസ്. മലയാളത്തില്‍ ഓഫറുകള്‍ കുറവായിരുന്നുവെന്നും ജോസ് പറയുന്നു. മലയാളസിനിമയില്‍ ആദ്യമൊക്കെ അഭിനയിച്ച് കഴിഞ്ഞ ശേഷം നിരവധി ഓഫറുകള്‍ വന്നു. പക്ഷെ, ഓഫറുകള്‍ വന്നതൊടൊപ്പം തന്നെ നിരവധി സിനിമകളില്‍ എന്നെ ഒഴിവാക്കിയിരുന്നു. കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സെറ്റില്‍ എത്തുമ്പോഴാണ് ജോസിനെ മാറ്റിയതായി അറിയുന്നതും. മലയാളസിനിമയില്‍ നിരവധി കഥാപാത്രങ്ങളാണ് ജോസിന് നഷ്ടമായിട്ടുള്ളത്.
പ്രധാനമായി ദേവാസുരത്തില്‍ മുണ്ടക്കല്‍ ശേഖരനാകാന്‍ ആദ്യം തീരുമാനിച്ചിരുന്നത് ജോസിനെയാണ്. അവസാന നിമിഷം ജോസിനെ മാറ്റുകയായിരുന്നു. നിരവധി പേരാണ് ജോസ് എത്തുമെന്ന് പറഞ്ഞ് കാണാനായി കോഴിക്കോട്ടെ മഹാറാണി ഹോട്ടലിന് മുന്നില്‍ എത്തിയത്. മാനസികമായി തകര്‍ന്നുപോയ സംഭവമായിരുന്നു അത്. എന്‍ഫോഴ്‌സ് മെന്റ് വിഭാഗം മദ്രാസ് സെക്ഷനില്‍ ജോലിയിലായിരിക്കെയാണ് ജോസ് സിനിമയില്‍ എത്തുന്നത്. കേരള പോലീസിന്റെ എസ് ഐ ടെസ്റ്റില്‍ രണ്ടാം റാങ്ക് ഉണ്ടായിട്ടും ജോസ് പോയില്ല.
കാരണം, രാഷ്ട്രീയക്കാര്‍ക്ക് സല്യൂട്ട് ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നാണ് ജോസ് പറയുന്ന മറുപടി. സിനിമയില്‍ വില്ലന്മാര്‍ ആകുന്നവര്‍ ഒരിക്കലും ജീവിതത്തില്‍ വില്ലന്മാര്‍ അല്ലെന്നും ജോസ് പറയുന്നു. ആരാധിക്കപ്പെടുന്ന പല സൂപ്പര്‍ സ്റ്റാറുകളെക്കാളും മാന്യന്മാരും ദയാലുകളുമാണ് വില്ലന്മാരിന്‍ പലരുമെന്നും ജോസ് പറയുന്നു.
വില്ലന്മാരോട് സംസാരിക്കുന്നത് മോശമാണെന്ന് ചിന്തിക്കുന്ന പല നടന്മാരും ഇന്ന് മലയാളത്തിലുണ്ട്. അത് വളരെയധികം തെറ്റാണെന്നും ജോസ് പറഞ്ഞു. സ്ത്രീകളെ ശത്രുവായി കണ്ടിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ഇപ്പോള്‍ രണ്ട് പെണ്‍മക്കളുടെ അച്ഛനാണെന്നും ജോസ് പറഞ്ഞു. വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഈ നടനെ ഇപ്പോഴും മലയാളികള്‍ സ്‌നേഹിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha