മസില്‍മാന്‍ ഉണ്ണിമുകുന്ദന്‍ വിഷമത്തില്‍

ഉണ്ണിമുകുന്ദന് മസിലൊന്നും വലിയ കാര്യമല്ല. കഥാപാത്രങ്ങള്‍ക്ക് വേണ്ടി മസിലും കളഞ്ഞിരിക്കുകയാണ് താരം. വളരെ കഷ്ടപ്പെട്ടാണ് ഉണ്ണി മുകുന്ദന്‍ ലാസ്റ്റ് സപ്പര്‍ എന്ന ചിത്രത്തിന് വേണ്ടി ജിമ്മില്‍ പോയി വര്‍ക്കൗണ്ട് ചെയ്ത് മസില്‍ ഉണ്ടാക്കിയെടുത്തത്. അത് ഉപകരിച്ചത് വിക്രമാദിത്യന്‍ എന്ന ചിത്രത്തിനാണ്. മസില്‍ അളിയന്‍ എന്നാണ് ചിത്രത്തില്‍ ഉണ്ണിയെ വിളിയ്ക്കുന്നതുപോലും. എന്നാല്‍ ഇപ്പോള്‍ ഉണ്ണിയുടെ മസിലെല്ലാം പോയി. മുഷിന്‍ പരാരി ഒരുക്കുന്ന കെഎല്‍10 പത്ത് എന്ന ചിത്രത്തിന് വേണ്ടി മസില്‍ കളഞ്ഞന്നു. ചിത്രത്തില്‍ ഫുഡ്‌ബോള്‍ കളിക്കാരന്റെ വേഷമാണ് ഉണ്ണിക്ക്.
പോയ മസില് തിരിച്ച് പിടിയ്ക്കാന്‍ കഴിയുമെന്നും ഉണ്ണി പറയുന്നു. കെഎല്‍10 പത്ത് എന്ന ചിത്രത്തില്‍ അഹമ്മദ് എന്ന സാധാരണക്കാരന്റെ വേഷത്തിലാണ് ഉണ്ണി എത്തുന്നത്. ഈ കഥാപാത്രത്തിന് മസില്‍ വേണ്ട. കോഴിക്കോടും മലപ്പുറവുമായി നടക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 15ന് ആരംഭിയ്ക്കും. ഒരു കോമഡി റൊമാന്റിയ്ക്ക് ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ചാന്ദ്‌നി ശ്രീധരാണ് ഉണ്ണിയ്ക്ക് നായികയാകുന്നത്. ശ്രീനാഥ് ഭാസി, അനീഷ് മേനോന്‍, സുഭിന്‍, മാമൂക്കോയ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.
അതേസമയം മമ്മൂട്ടിയുടെ ഫയര്‍മാനാണ് ഉണ്ണിയുടെ മറ്റൊരു പ്രധാന ചിത്രം. വിക്രമാദിത്യന്റെ വിജയത്തിന് ശേഷം മറ്റ് ഹിറ്റുകളൊന്നും താരത്തിനുണ്ടായില്ല. നല്ല സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും നോക്കി അഭിനയിക്കാനാണ് താരത്തിന്റെ തീരുമാനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha