ഭാവന അമ്മയാകുന്നു

അങ്ങനെ ഭാവനയും അമ്മയാകുന്നു. ജീവിതത്തില്‍ അല്ല മറിച്ച് സിനിമയിലാണെന്ന് മാത്രം. രാധാകൃഷ്ണന്‍ മംഗലത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഭാവന അമ്മവേഷത്തിലെത്തുകയാണ്. സ്വപ്‌നത്തെക്കാള്‍ സുന്ദരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒമ്പതു വയസുള്ള മകന്റെ അമ്മയുടെ വേഷമാണ് ഭാവനയ്ക്കുള്ളത്. തമിഴ് നടന്‍ ശ്രീകാന്താണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കൃഷ്ണ പൂജപ്പുരയാണ്. പൂര്‍ണമായും ഒരു എന്റര്‍ടൈന്‍മെന്റ് ട്രാക്കിലാണ് ചിത്രം മുന്നോട്ട് പോകുക. രാഹുല്‍ എന്ന കോടീശ്വരനായ ബിസിനസുകാരന്റെ വേഷത്തിലാണ് ശ്രീകാന്ത് എത്തുന്നത്. ശ്രീകാന്തിന്റെ ഭാര്യയായ അനുവിനെ ഭാവന അവതരിപ്പിക്കുന്നു.
ഫിലിപ്പ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഗൗതമാണ് ഇവരുടെ ഒമ്പതുവയസുള്ള മകന്റെ വേഷത്തിലെത്തുന്നത്. ഈ ചിത്രത്തില്‍ രമ്യാ നമ്പീശന്‍ ആയിരുന്നു അമ്മവേഷത്തില്‍. അര്‍ച്ചനാ കവി, വിജയരാഘവന്‍, കല്‍പന തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. ഉപ്പുകണ്ടം ബ്രദേഴ്‌സ്, ഹീറോ, ബഡ്ഢി എന്നീ ചിത്രങ്ങളിലൂടെ ശ്രീകാന്ത് മലയാളത്തില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ടെങ്കിലും നായക വേഷത്തില്‍ ഇതാദ്യമാണ്. സ്വപ്‌നത്തെക്കാള്‍ സുന്ദരം എന്ന ചിത്രത്തിലെ നായകവേഷം ചെയ്യാന്‍ ഏറ്റവും അനുയോജ്യനായ നടന്‍ ശ്രീകാന്താണ് എന്നുള്ളതു കൊണ്ടാണ് അദ്ദേഹത്തെ സമീപിച്ചതെന്ന് കൃഷ്ണ പൂജപ്പുര പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha