പ്രണയവിവാഹമാണെങ്കിലും രക്ഷിതാക്കളുടെ പിന്തുണ എനിക്ക് എപ്പോഴും ഉണ്ടായിരുന്നുവെന്ന് നടന്‍ ശ്രീജിത് രവി

ശ്രീജിത് രവി എന്ന ഈ വില്ലന്‍ നടനെ എല്ലാ മലയാളികളും ഒന്നടങ്കം സ്‌നേഹിക്കുന്നു. എന്നാല്‍ സാധുവായ ഈ വില്ലന്‍ നടന്‍ സിനിമയില്‍ വില്ലനാണെങ്കിലും ജീവിതത്തില്‍ നല്ലൊരു റോമാന്റിക് ഭര്‍ത്താവാണ്. പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ ശ്രീജിത് തന്റെ ഭാര്യയുമായുള്ള പ്രണയവിവാഹത്തെ കുറിച്ചോര്‍ക്കുന്നു. ശ്രീജിത്തിന് ഭാര്യ സജിതയെ കുറിച്ച് പറയുമ്പോള്‍ ആയിരം നാവാണ്. ഭാര്യ സജിതയെ കണ്ട നാള്‍ മുതല്‍ ശ്രീജിത് മനസ്സില്‍ തീരുമാനിച്ചു. ഇനി മുതല്‍ എന്നോടൊപ്പം സജിതയും ഉണ്ടായിരിക്കണമെന്ന്.
ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയത്തിന് പോയപ്പോഴാണ് തിരക്കിനിടയില്‍ ഒരു ദാവണിക്കാരി ചുമ്മാ കയറി മനസ്സില്‍ മിന്നിയത്. ആ ദാവണിക്കാരിയെ മാത്രം മതിയെന്ന് ശ്രീജിത് മനസ്സില്‍ തീരുമാനിച്ചു. അവള്‍ ആള് സുന്ദരിയാണ് , അവള്‍ക്ക് നമ്മളെ പിടിക്കോയെന്ന് അറിയില്ല, പക്ഷെ, മനസ്സ് പറഞ്ഞു കറുപ്പെന്താ മോശമാണോ... ഇങ്ങനെയാണ് സജിതയെ ആദ്യം കണ്ടപ്പോള്‍ ശ്രീജിത് മനസ്സില്‍ പറഞ്ഞത് .പ്രണയം പറയാതെ ഞങ്ങള്‍ക്ക് മനസ്സിലായി. എന്നാല്‍ പെണ്ണു കണ്ട് നടക്കുന്ന ഞാന്‍ എങ്ങനെ അച്ഛനോടും അമ്മയോടും എന്റെ പ്രണയം പറയുമെന്നായി എന്നും ശ്രീജിത് പറയുന്നു.
പ്രണയവിവാഹം ആണെങ്കിലും എന്നോടൊപ്പം എന്റെ രക്ഷിതാക്കളുടെ പിന്തുണ എപ്പോഴും ഉണ്ടായിരുന്നുവെന്നും ശ്രീജിത് പറയുന്നു. അവര്‍ വേണ്ട എന്ന് വച്ചാലും നീ ആ പെണ്ണിനെ ഇറക്കി കൊണ്ട് വരണമെന്ന് അച്ഛന്‍ എന്നോട് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുവെന്ന് ശ്രീജിത് പറഞ്ഞു. എന്നാല്‍ പ്രണയവിവാഹമാണെങ്കിലും ഇറക്കി കൊണ്ട് വരേണ്ടിയൊന്നും വന്നില്ല, എല്ലാവരുടെയും അനുഗ്രഹത്തോടെ തന്നെ വിവാഹം നടന്നുവെന്നും ശ്രീജിത് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha