ആപ്പിലേക്ക് ഞാന്‍ വരുന്നുവെന്ന് ചില വൃത്തികെട്ടവര്‍ പ്രചാരണം നടത്തുന്നുണ്ടെന്ന് സുരേഷ് ഗോപി

ഡല്‍ഹിയില്‍ ബിജെപിയ്ക്കുണ്ടായ കനത്ത തിരിച്ചടിയെ തുടര്‍ന്ന് നടന്‍ സുരേഷ് ഗോപി പ്രതികരണവുമായി രംഗത്തെത്തി. ബിജെപി പുനര്‍വിചിന്തനത്തിന് തയാറാവണമെന്ന് നടന്‍ സുരേഷ് ഗോപി. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയം ഉചിതമായ സമയത്തെന്ന് സുരേഷ് ഗോപി പറഞ്ഞു. ഡല്‍ഹിയിലെ പരാജയം ബിജെപി സ്വയം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സജീവമായ പ്രചരണത്തിന് താന്‍ ഉണ്ടാകില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മാത്രമല്ല ആപ്പിലേക്ക് താന്‍ വരുന്നുവെന്ന പ്രചാരണനടത്തുന്നത് ചില വൃത്തികെട്ടവര്‍ ആണെന്നും സുരേഷ് ഗോപി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha