മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നു, സമയമാകുമ്പോള്‍ പറയാമെന്ന് ഭാവന

സസ്‌പെന്‍സ് പൊളിക്കാതെ മലയാളത്തിന്റെ പ്രിയ നടി ഭാവന തന്റെ പ്രണയത്തെ കുറിച്ച് പറയുന്നു. പല നടന്മാരുമായി
ചേര്‍ത്തുള്ള ഗോസിപ്പുകള്‍ കേട്ട് ഭാവന മടുത്തിരിക്കുകയാണ്. പ്രണയത്തെ കുറിച്ച് ചോദിക്കുമ്പോള്‍ പൊതുവെ ഭാവന ഒഴിഞ്ഞ് മാറുകയാണ് ചെയ്യാറുള്ളത്. ഭാവനയ്ക്ക് പ്രണയം ഉണ്ടെങ്കിലും പുറത്ത് പറയാന്‍ താല്‍പര്യപ്പെടാറില്ല. ഭാവനയുടെ കാമുകന്‍ ആരാണെന്ന് പലരും ചോദിച്ച് മടുത്ത ചോദ്യമാണ്.
വിവാഹ കാര്യങ്ങള്‍ സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്, സമയമാകുമ്പോള്‍ ഞാന്‍ അത് പുറത്ത് പറയാം എന്നാണ്, ആരെയാണ് വിവാഹം ചെയ്യാന്‍ പോകുന്നത് എന്ന ചോദ്യത്തിന് ഭാവന നല്‍കിയ മറുപടി .
മൂന്ന് വര്‍ഷമായി ഞാനൊരാളെ പ്രണയിക്കുന്നുവെന്നും, വിവാഹം കഴിക്കുന്നത് അദ്ദേഹത്തെ മാത്രമായിരിക്കുമെന്നുമാണ് നടി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. കാമുകന്‍ ആര്‍ക്കും പരിചയമില്ലാത്ത ഒരാളാണെന്നും ഭാവന വ്യക്തമാക്കിയിട്ടുണ്ട്. പ്രണയം ജീവിതത്തില്‍ വരുത്തിയ മാറ്റമെന്താണെന്ന ചോദ്യത്തിന് പറയാന്‍ കാര്യമായതൊന്നും ഇല്ലെന്നും പക്ഷെ ഒരു കെയര്‍ അനുഭവപ്പെടുന്നുണ്ടെന്നും നടി പറയുന്നു.
ജീവിതത്തില്‍ ഒരു കൂട്ടുള്ളത് നല്ലതാണെന്നും ഭാവന പറയുന്നു. വിവാഹകാര്യങ്ങളൊക്കെ സ്വകാര്യ സന്തോഷങ്ങളാണല്ലോ, ഞാന്‍ അത് ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് പേഴ്‌സണല്‍ കാര്യങ്ങളൊക്കെ കുടുംബത്തില്‍ ഒതുങ്ങിയാല്‍ മതിയെന്നും ഭാവന പറയുന്നു. ശ്യാമപ്രസാദിന്റെ ഇവിടെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് ഭാവന ഇപ്പോള്‍. ഭാവന മൂന്ന് വര്‍ഷമായി പ്രണയിക്കുന്ന അയാള്‍ ആരാണെന്നായിരിക്കും മലയാളികള്‍ ഇനി അറിയാന്‍ ആഗ്രഹിക്കുന്നത് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha